അഭിനയത്തെ കുറിച്ചും വ്യക്തി ജീവിതത്തെ കുറിച്ചും പറയുന്ന നടന്‍ ബാലയുടെ ഏറ്റവും പുതിയ അഭിമുഖമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ഭാര്യ എലിസബത്തിനൊപ്പമാണ് അദ്ദേഹം അഭിമുഖത്തിന് എത്തിയത്. പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം സിനിമയ്ക്ക് വേണ്ടി നടന്മാര്‍ ലുക്ക് മാറ്റുന്നതിനെ കുറിച്ചെല്ലാം സംസാരിച്ചത്. എല്ലാ അഭിനേതാക്കളേയും ബഹുമാനിക്കുന്നു എന്ന് പറഞ്ഞാണ് അദ്ദേഹം സിനിമ ഫീല്‍ഡിനെ കുറിച്ച് സംസാരിച്ച് തുടങ്ങിയത്.
ഒരു അഭിനേതാവിന്റേത് എട്ട് മണിക്കൂര്‍ അല്ലെങ്കില്‍ പത്ത് മണിക്കൂര്‍ എന്ന് കണക്കാക്കാന്‍ കഴിയുന്ന ജോലിയല്ല. ഒരു നടനാണെങ്കില്‍ ഇരുപത്തി നാല് മണിക്കൂറും ജോലി ചെയ്യണം. അവന്‍ ഉറങ്ങുന്ന സമയം വരെ കണക്കുണ്ട്. നമ്മള്‍ ചെയ്യുന്ന കഥാപാത്രം അനുസരിച്ചാണ് എല്ലാം..ഇന്ന് താന്‍ എലിസബത്തുമായി വഴക്കിട്ടു അതിന്റെ കാരണവും താരം അഭിമുഖത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഒരു കഥാപാത്രത്തിന് വേണ്ടി മുടി പ്രത്യേക രീതിയില്‍ വെട്ടിയതിനാണ് തങ്ങള്‍ തമ്മില്‍ വഴക്കിട്ടത് എന്നും.. എന്ത് ചെയ്യാന്‍ പറ്റും എന്നും ബാല ചോദിക്കുന്നു.
അതേസമയം, ഒരു ഡോക്ടര്‍ എന്ന നിലയില്‍ എലിസബത്തിന് സിനിമയോടുള്ള സമീപനത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ചെറുപ്പം മുതല്‍ തന്നെ സിനിമ ഇഷ്ടമാണെന്നും. വീട്ടില്‍ എല്ലാവരും സിനിമാ ആസ്വാദകരാണെന്നും പറയുന്നു.. അപ്പോള്‍ എലിസബത്തിനെക്കാളും അവളുടെ വീട്ടുകാര്‍ക്ക് എന്നെയാണ് ഇഷ്ടമാണെന്നാണ് ബാല പറയുന്നത്. അവിടെ എല്ലാവരും ഡോക്ടേഴ്‌സാണ് ഇവളും ഡോക്ടറാണ്..
പക്ഷേ എനിക്ക് അത്ര വിദ്യാഭ്യാസമൊന്നും ഇല്ലെന്നും ബാല പറയുന്നു.. മോണ്‍സന്റെ കേസിനെ കുറിച്ച് ചോദിച്ചപ്പോള്‍ ഞാന്‍ അയാളെ വിശ്വസിച്ച് പോയി എന്നും. മോണ്‍സന്റെ പേര് മാത്രം എടുത്ത് പറഞ്ഞാല്‍ പോര എന്റെ ലൈഫില്‍ കുറേ പേരെ ആത്മാര്‍ത്ഥമായി വിശ്വസിച്ച് തോറ്റുപോയ വ്യക്തിയാണ് താന്‍ എന്നും ബാല പറയുന്നു.