“ലാലേട്ടന്‍ ഭയങ്കര ക്യൂട്ടാണ്‌, അതാണ് അദ്ദേഹത്തിൻ്റെ ഏറ്റവും വലിയ ശക്തി, അത് ഒരിക്കലും അദ്ദേഹം നഷ്ടപ്പെടുത്തില്ലെന്നും എനിയ്ക്കറിയാം” : പൃഥ്വിരാജ് – Latest News From Mollywood

0
77

പൃഥ്വിരാജ് സംവിധായകനായെത്തി മോഹൻലാൽ നായക വേഷത്തിലെത്തിയ ചിത്രമാണ് 2019 – ൽ പുറത്തിറങ്ങിയ ‘ലൂസിഫർ’ എന്ന ചിത്രം.  വലിയ വിജയം സമ്മാനിച്ച ചിത്രത്തിന് നിരവധി ആരാധകർ ഇപ്പോഴുമുണ്ട്.  മുരളി ഗോപി രചിച്ച തിരക്കഥയിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിച്ചത്.  ലൂസിഫററി ൻ്റെ രണ്ടാം ഭാഗമായ ‘എമ്പുരാന്‍’ വേണ്ടിയുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ.  ലൂസിഫർ സിനിമയുടെ ചിത്രീകരണത്തിനിടയിൽ മോഹൻലാലിലെ കുട്ടിയെ കാണുവാൻ തനിയ്ക്ക് സധിച്ചെന്നും, അദ്ദേഹം വളരെ ആകാംക്ഷയോടെയാണ് പല കാര്യങ്ങളെയും നോക്കി കാണുന്നതെന്നും തുറന്നു പറയുകയാണ് പൃഥ്വിരാജ്.  ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലാലേട്ടന് പൊതുവെ തൻ്റെ ജീവിതത്തിൽ ഒരു കുട്ടിയെ പോലെ ആവേശമുണ്ടെന്നും, ലാലേട്ടൻ സത്യത്തിൽ ഒരു കൊച്ചു കുട്ടിയാണെന്നും ഞാന്‍ ഇത് ഏറ്റവും നല്ല രീതിയിൽ പറയുന്ന കാര്യങ്ങളാണെന്നും ഉദാഹരണത്തിന്, ഭയങ്കര രസമുള്ള ഒരു വീഡിയോ യൂട്യൂബില്‍ വന്നു. അത് നമുക്ക് ലാലേട്ടന്‍ കാണിച്ച് തരുന്ന ഒരു രീതിയുണ്ട്. മോനെ, ഇത് കണ്ടോ എന്ത് രസമാണ് മോനെ എന്നൊക്കെ പറയും. ലാലേട്ടന്‍ എന്നെ വീഡിയോ കാണിക്കുമ്പോള്‍ പലപ്പോഴും ഫോണിലേയ്ക്കല്ല അദ്ദേഹത്തിൻ്റെ മുഖത്തേയ്‌ക്കാണ്‌ താൻ നോക്കാറുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അദ്ദേഹത്തിന് ഒരു കൊച്ച് കുട്ടിയെ പോലെ ഭയങ്കര എക്സൈറ്റ്മെന്റാണ് തോന്നാറുള്ളതെന്നും പൃഥ്വിരാജ് പറഞ്ഞു.

ലൂസിഫർ സിനിമയിലെ ഓരോ ഷോട്ട് കഴിയുമ്പോഴും തിരിച്ച് വന്ന് സാര്‍ ഞാനൊന്ന് കണ്ടോട്ടെ എന്ന് എന്നോട് ചോദിക്കും. ഞാന്‍ കണ്ടോളൂ എന്നും പറയും. പുള്ളിക്കാരന്‍ മോണിറ്ററില്‍ നോക്കി ഷോട്ട് കണ്ടാല്‍ അയ്യോ എന്താലെ മോനെ, അത് കണ്ടോ എന്നൊക്കെ ചോദിക്കും. താൻ ആ സമയത്ത് മോഹൻലാലിനെ ആരാധനയോട് കൂടെ നോക്കി നിന്നിട്ടുണ്ടെന്നും പൃഥ്വിരാജ് പറഞ്ഞു. തൻ്റെ ഒരു ഷോട്ട് കഴിഞ്ഞാൽ അടുത്തത് എന്താണ് എന്നാണ് ഞാന്‍ ചോദിക്കാറുള്ളതെന്നും, എന്നാല്‍ ലാലേട്ടന്‍ അങ്ങനെയല്ലെന്നും, അയ്യോ എന്താലേ മോനേ, ഞാന്‍ ഒന്ന് കൂടി കണ്ടോട്ടേ എന്ന് ചോദിക്കുമെന്നും, തനിയ്ക്ക് അത് ഭയങ്കര ഇഷ്ടമാണെന്നും, അപ്പോള്‍ ലാലേട്ടന്‍ ഭയങ്കര ക്യൂട്ടാണെന്ന് തോന്നാറുണ്ടെന്നും, അതാണ് അദ്ദേഹത്തിൻ്റെ ഏറ്റവും വലിയ ശക്തി എന്ന് തനിയ്ക്ക് തോന്നിയിട്ടുള്ളതെന്നും പൃഥ്വിരാജ് പറഞ്ഞു.

ഒരിക്കലും അതൊന്നും അദ്ദേഹം നഷ്ടപ്പെടുത്തില്ലെന്നുംതനിയ്ക്ക് അറിയാമെന്നും, അദ്ദേഹം എപ്പോഴും അങ്ങനെ തന്നെ ആയിരിക്കുമെന്നും, സത്യത്തിൽ അതൊക്കെ തനിയ്ക്ക് കിട്ടിയാൽ കൊള്ളാമെന്നുണ്ടെന്നും, ഇത്തരം ചെറിയ കാര്യങ്ങളില്‍ എക്സൈറ്റ്മെന്റാവുക എന്നതാണ് അദ്ദേഹത്തിൻ്റെ എനര്‍ജി. അത് തനിയ്ക്കില്ലെന്നും പൃഥ്വിരാജ് കൂട്ടിച്ചേർത്തു. ദൈവം ഒരുപാട് അനുഗ്രഹിച്ച മനുഷ്യനാണ് അദ്ദേഹമെന്നും, ഒരു നടന്‍ എന്ന നിലയില്‍ പറയുന്നതല്ല ഇതൊന്നും അദ്ദേഹം ശരിക്കും ദൈവത്തിൻ്റെ പ്രിയപ്പെട്ട കുട്ടിയാണെന്നും അങ്ങനെ പറയാനുള്ള കാരണം അദ്ദേഹത്തിന് എല്ലാറ്റിനോടുമുള്ള വീക്ഷണം ഒരു കുട്ടിയെ പോലെയാണെന്നും, മാത്രമല്ല എല്ലാം ലളിതമായി കാണുകയും ചെയ്യുന്നതായി പൃഥ്വിരാജ് ഓർമിച്ചെടുത്തു. അദ്ദേഹം വളരെ പ്രത്യേകത നിറഞ്ഞ മനുഷ്യനാണെന്നും, സിനിമ സംബന്ധമല്ലാത്ത കുറെ സംഭാഷണങ്ങള്‍ ലാലേട്ടനുമായി നടത്താന്‍ കഴിയുമ്പോഴാണ് നമ്മള്‍ ശോ ഈ മനുഷ്യന്‍ ഇങ്ങനെയാണോ എന്ന് തോന്നിപോകുന്നതെന്നും പൃഥ്വിരാജ് വ്യകത്മാക്കി.

[ad_2]

Source link

Google search engine

LEAVE A REPLY

Please enter your comment!
Please enter your name here