അയാൾ അത്തരക്കാരനാണ്, ഇനിയൊരിക്കലും അയാളുടെയൊപ്പം ഒരു സിനിമയും ചെയ്യില്ല. ബോളിവുഡിലെ പ്രശസ്ത സംവിധായകൻ സഞ്ജയ് ലീല ബൻസാലിക്കെതിരെ ആഞ്ഞടിച്ച് കരീന. ഇത്തരം ഒരാളുടെ ഭാഗത്തുനിന്ന് ഇങ്ങനെ പ്രതീക്ഷിക്കുന്നില്ല എന്ന് പ്രേക്ഷകർ! – M3DB

0
65




കരീന കപൂർ എന്ന നടിയെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ബോളിവുഡിലെ താര റാണിമാരിൽ ഒരാളാണ് കരീന. നിരവധി ആരാധകർ ഉണ്ട് താരത്തിന്. ബോളിവുഡിൽ ഏറ്റവും അധികം പ്രതിഫലം പറ്റുന്ന നടിമാരിൽ ഒരാളും കരീനയാണ്. പ്രശസ്ത നടൻ സേഫ് അലി ഖാൻ ആണ് കരീനയുടെ ഭർത്താവ്. നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ താരം നായികയായി എത്തിയിട്ടുണ്ട്. ബോളിവുഡിലെ പ്രശസ്ത സംവിധായകൻ ആണ് സഞ്ജയ ലീല ബെൻസാലി.

മിക്ക ബോളിവുഡ് താരങ്ങളും ഒരുപോലെ ബഹുമാനിക്കുന്ന സംവിധായകൻ. എന്നാൽ കരീന ഇതുവരെ സഞ്ചയലീല ബെൻസാലിയുടെ സിനിമകളിൽ അഭിനയിച്ചിട്ടില്ല. രണ്ട് തവണ താരം ബെൻസാലി ചിത്രങ്ങളിൽ നായികയായി തീരുമാനിക്കപ്പെട്ടെങ്കിലും പിന്നീട് അത് നടക്കാതെ പോവുകയായിരുന്നു. ദേവദാസ് എന്ന സൂപ്പർഹിറ്റ് ചിത്രം സംവിധാനം ചെയ്തത് ഇദ്ദേഹമാണ്. ഈ ചിത്രത്തിനുവേണ്ടി കരീനയെ ആദ്യം പരിഗണിച്ചിരുന്നു. നായികയായിട്ടായിരുന്നു അത്.

എന്നാൽ പിന്നീട് ചിത്രം പ്രഖ്യാപിച്ചപ്പോൾ കലീനയുടെ പേര് അതിൽ ഇല്ലായിരുന്നു. ഇത് താരത്തെ ഏറെ നിരാശയാക്കുകയും ചെയ്തു. പണ്ടൊരിക്കൽ ഒരു അഭിമുഖത്തിൽ കരീന ഇദ്ദേഹത്തെക്കുറിച്ച് ചില പരാമർശങ്ങൾ നടത്തുകയും ചെയ്തു. ഏറെ ആശയക്കുഴപ്പമുള്ള സംവിധായകൻ ആണ് സഞ്ജയ ലീല ബെൻസാലി എന്നാണ് കരീന കപൂർ പറഞ്ഞത്. ഇനി അദ്ദേഹത്തിന് ഒപ്പം ഒരിക്കലും ഒരു ചിത്രം ചെയ്യില്ല എന്നും കരീന വ്യക്തമാക്കിയിരുന്നു.

എന്നാൽ കുറച്ച് നാളുകൾ കഴിഞ്ഞ് ഈ പിണക്കം പിന്നീട് അവസാനിച്ചിരുന്നു. ഇപ്പോൾ ഇരുവരും അടുത്ത സുഹൃത്തുക്കളാണ് എന്നും കരീന വ്യക്തമാക്കി. അദ്ദേഹം ഒരു മോശം സംവിധായകൻ ആണ് എന്ന് താൻ പറഞ്ഞിട്ടില്ല എന്നും കരീന പിന്നീട് പറഞ്ഞു. രാംലീല എന്ന സിനിമയിൽ കരീന അഭിനയിക്കേണ്ടിയിരുന്നെങ്കിലും ഒടുവിൽ താരം പിന്മാറുകയായിരുന്നു.







Google search engine

LEAVE A REPLY

Please enter your comment!
Please enter your name here