
ബോളിവുഡിലെ സ്റ്റാർ കപ്പിൾസ് ആണ് ആലിയയും രൺബീറും. സാമൂഹ്യ മാധ്യമങ്ങളിൽ വളരെയധികം ആക്ടീവ് ആണ് ആലിയ. ഇടയ്ക്കൊക്കെ തൻറെ പുതിയ വിശേഷങ്ങൾ താരം പങ്കുവെക്കാറുണ്ട്. തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളിലൂടെ ആലിയ പങ്കുവയ്ക്കാറുണ്ട്. ‘ ഡാർലിങ്സ്’ എന്ന തൻറെ പുതിയ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് തിരക്കിലാണ് താരം. മലയാളികളുടെ പ്രിയതാരം റോഷൻ മാത്യു ഇതിൽ ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ഇപ്പോഴിതാ താരം പങ്കുവെച്ച പുതിയ ചിത്രങ്ങൾ ശ്രദ്ധ നേടുകയാണ്. ഒരു കറുത്ത ഓവർകോട്ട് അണിഞ്ഞുനിൽക്കുന്ന താരത്തെ ചിത്രങ്ങളിൽ കാണുവാൻ സാധിക്കും. എന്തായാലും ഈ ചിത്രത്തിന് താരം നൽകിയ അടിക്കുറിപ്പ് ആണ് ഇപ്പോൾ ശ്രദ്ധ പിടിച്ചു പറ്റുന്നത്. ഭർത്താവ് ദൂരെയായിരിക്കുന്ന സമയത്ത് അദ്ദേഹത്തിൻറെ ഓവർകോട്ട് താൻ അടിച്ചുമാറ്റി.
ആ ഒരു കാരണം കൊണ്ട് തന്നെ ഈ ലുക്ക് തനിക്ക് പൂർത്തിയാക്കുവാൻ സാധിച്ചു. ഇൻസ്റ്റഗ്രാമിൽ താരം കുറിച്ചത് ഇങ്ങനെ. എന്തായാലും സംഭവം ഇപ്പോൾ വൈറലാണ്. ഇതിനകം തന്നെ ചിത്രത്തിന് ഏതാണ്ട് 20 ലക്ഷത്തിലധികം ലൈക്കുകൾ ആണ് ലഭിച്ചിരിക്കുന്നത്. നിരവധി രസകരമായ മറുപടികളും കമന്റുകളിലൂടെ ചിത്രത്തിന് ലഭിക്കുന്നുണ്ട്.
കഴിഞ്ഞ ഏപ്രിലിൽ ആണ് ആലിയയും രൺബീറും വിവാഹിതരായത്. ജൂണിൽ താരം ഗർഭിണിയാണ് എന്നുള്ള വിവരങ്ങൾ പുറത്തുവന്നു. ആലിയ നിർമ്മിക്കുന്ന ചിത്രം കൂടിയാണ് ഡാർലിംഗ്സ് എന്ന പ്രത്യേകതയുണ്ട്. കേറി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. റോഷൻ മാത്യു അഭിനയിക്കുന്നതിനാൽ തന്നെ മലയാളികളും ആകാംക്ഷയോടെയാണ് ഇതിനുവേണ്ടി കാത്തിരിക്കുന്നത്.