
വളരെ അപ്രതീക്ഷിതമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. സിനിമ സീരിയൽ മേഖലയിൽ സജീവമായി പ്രവർത്തിച്ചിരുന്ന ബാബുരാജ് വാഴപ്പള്ളി അന്തരിച്ചു എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. സിനിമ സീരിയൽ മേഖലയ്ക്ക് പുറമേ ഇദ്ദേഹം നാടക വേദികളിലും വളരെ സജീവമായി പ്രവർത്തിച്ചിരുന്നു. കോഴിക്കോട് നിന്നുമാണ് ഇപ്പോൾ ഈ വാർത്ത പുറത്തുവന്നിരിക്കുന്നത്. 59 വയസ്സ് ആയിരുന്നു ഇദ്ദേഹത്തിൻറെ പ്രായം.
ഹൃദയാഘാതം കാരണമാണ് മരണം സംഭവിച്ചത് എന്നാണ് അറിയാൻ സാധിക്കുന്നത്. ഹൃദയാഘാതം സംഭവിച്ചതുകൊണ്ട് ഇദ്ദേഹത്തെ ഓമശേരിയിൽ ഉള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുവാൻ വേണ്ടി ശ്രമിച്ചിരുന്നു. എന്നാൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയിൽ ആയിരുന്നു അന്ത്യം സംഭവിച്ചത്.
ആലപ്പുഴ സ്വദേശി ആയിരുന്നു ഇദ്ദേഹം. ആലപ്പുഴ വാഴപ്പള്ളിയിൽ ആണ് ഇദ്ദേഹം ജനിച്ചത്. എന്നാൽ ഏറെക്കാലമായി ഇദ്ദേഹം കോഴിക്കോട് ആണ് താമസിക്കുന്നത്. കോഴിക്കോട് കൊടുവള്ളിയുടെ അടുത്ത് മാനിപുരം എന്ന സ്ഥലത്ത് ആണ് ഇദ്ദേഹം താമസിച്ചുവന്നിരുന്നത്. ഇവിടെയുള്ള കളരാന്തിരി കുറ്റൂര് ചാലിൽ ആയിരുന്നു ഇദ്ദേഹം താമസിച്ചിരുന്നത്.
സിന്ധു എന്ന ഒരു ഭാര്യ ഉണ്ട് ഇദ്ദേഹത്തിന്. ഒരു മകനാണ് ഇവർക്ക് ഉള്ളത്. ബിശാൽ എന്നാണ് മകൻറെ പേര്. അതേസമയം ഇവരുടെ സംസ്കാരം ഇന്ന് തന്നെ നടക്കും എന്നാണ് അറിയാൻ സാധിക്കുന്നത്. നിരവധി ആളുകൾ ആണ് ഇപ്പോൾ ഇദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് രംഗത്തെത്തുന്നത്. മലയാള സാംസ്കാരിക ലോകത്തിന് വലിയ രീതിയിലുള്ള നഷ്ടമാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത് എന്നാണ് മലയാള സിനിമ നാടക പ്രേക്ഷകർ പറയുന്നത്.