
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കെ ആർ വിജയ. അമ്മ കഥാപാത്രങ്ങളിൽ ആണ് താരം ഇപ്പോൾ കൂടുതൽ പ്രത്യക്ഷപ്പെടുന്നത്. എന്നാൽ ഒരുകാലത്ത് സിനിമ മേഖലയിൽ തിളങ്ങി നിന്നിരുന്ന താരങ്ങളിൽ ഒരാൾ ആയിരുന്നു താരം. ഏകദേശം 10 വയസ്സുമുതലാണ് താരം നാടകങ്ങളിൽ അഭിനയിച്ചു കരിയർ ആരംഭിക്കുന്നത്. നൃത്തം പഠിച്ചിട്ടില്ല എങ്കിലും വളരെ മികച്ച രീതിയിൽ താരം നിർത്തം ചെയ്യുമായിരുന്നു. താരം ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത് എങ്ങനെയാണ് എന്ന് അറിയുമോ?
ടെലിവിഷൻ ഇന്ത്യയിൽ സജീവമായിട്ടില്ലാത്ത കാലത്ത് അഥവാ ടെലിവിഷൻ ഇന്ത്യയിൽ വന്നാൽ എങ്ങനെ ആയിരിക്കും എന്ന് സാധാരണ ആളുകൾക്ക് കാണിച്ചുകൊടുത്തുകൊണ്ട് താരം ഒരു പരിപാടി ചെയ്തിരുന്നു. ഒരു പെൺകുട്ടി സ്റ്റേജിൽ ഡാൻസ് ചെയ്യുന്നത് ആയിരുന്നു സിനിമ ക്യാമറ ഉപയോഗിച്ച് ഷൂട്ട് ചെയ്തത്. ഇത് അതുപോലെ തന്നെ ഒരു മോണിറ്ററിൽ കാണിക്കുന്നു. ഈ പരിപാടിയിൽ ഉണ്ടായിരുന്ന പെൺകുട്ടി വിജയ ആയിരുന്നു. തമിഴ്നാട്ടിലെ പല സ്ഥലങ്ങളിലും ഈ പരിപാടി പിന്നീട് കാണിക്കുകയുണ്ടായി.
ഈ പരിപാടിയിലൂടെ ജമിനി ഗണേശൻ ആണ് നടിയെ കണ്ടെത്തിയത്. ഈ പെൺകുട്ടി സുന്ദരിയാണ് എന്നും സിനിമയിൽ അഭിനയിക്കണം എന്നും ഉപദേശിച്ചു. അങ്ങനെയാണ് കർപ്പകം എന്ന സിനിമയിൽ താരം എത്തുന്നത്. പതിനഞ്ചാമത്തെ വയസ്സിലാണ് സിനിമയിൽ ഇവർ അരങ്ങേറുന്നത്. ഈ സിനിമയുടെ കൊമോഷൽ മൂല്യം വർധിപ്പിക്കുന്നതിന് വേണ്ടി സാവിത്രി എന്ന നടിയെയും ഈ സിനിമയിൽ അഭിനയിപ്പിച്ചു. ജെമിനി ഗണേശൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഈ ചിത്രം സൂപ്പർ ഹിറ്റായി മാറി എന്നുമാത്രമല്ല ഇവർ തെന്നിന്ത്യയിലെ മുൻനിര നടിമാരിൽ ഒരാളായി മാറി. മലയാളം ഉൾപ്പെടെ തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്.
1966 വർഷത്തിൽ ആയിരുന്നു നടിയുടെ വിവാഹം. സുദർശന ചിട്ടി ഫണ്ട് മുതലാളി വേലയുധൻ എന്ന വ്യക്തിയെ ആയിരുന്നു താരം വിവാഹം ചെയ്തത്. ആഡംബരപൂർവ്വമായ ജീവിതം ആയിരുന്നു താരം പിന്നീട് മുന്നോട്ടു കൊണ്ടുപോയത്. സ്വന്തമായി ഒരു വിമാനം കൂടി ഇവർക്ക് ഉണ്ടായിരുന്നു. ഇതിനെക്കുറിച്ച് താരം പറയുന്നത് ഇങ്ങനെയാണ് – “വിമാനം വാങ്ങിത്തന്നത് എന്റെ ഭർത്താവാണ്. ഞാൻ അതിൽ യാത്ര ചെയ്തു എന്നു മാത്രം. നാല് സീറ്റ് ഉണ്ടായിരുന്ന വിമാനമായിരുന്നു അത്” – താരം ഓർത്തെടുക്കുന്നു.