മിനിസ്‌ക്രീന്‍ പ്രക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ച ഒരു പരമ്പര ആയിരുന്നു മഞ്ഞുരുകും കാലം. ഇതിലെ ജാനിക്കുട്ടിയെ മലയാളികള്‍ മറക്കാന്‍ ഇടയില്ല. ഒരുകാലത്ത് പ്രേക്ഷകരുടെ കണ്ണ് നനയിപ്പിച്ച കഥാപാത്രം ആയിരുന്നു ജാനിക്കുട്ടി. മഴവില്‍ മനോരമയില്‍ ആയിരുന്നു ഈ സീരിയല്‍ സംപ്രേഷണം ചെയ്തിരുന്നത്. ജാനുക്കുട്ടിയായി എത്തിയിരുന്നത് നിരഞ്ജനയാണ്. മികച്ച പ്രകടനമായിരുന്നു ഈ കുട്ടി താരം കാഴ്ചവച്ചത്.
ഇപ്പോഴിതാ നിരഞ്ജനയുടെ ഒരു അടിപൊളി വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുകയാണ്. റോസ് ഫ്രോക്കില്‍ കിടിലന്‍ ലുക്കിലാണ് നിരഞ്ജന എത്തിയത്. മുടി പിറകോട്ട് മടഞ്ഞിട്ട് ആളാകെ മാറിപോയി. ഈ വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.
ജോയ്സിയുടെ മഞ്ഞുരുകും കാലം എന്ന പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കിയുള്ള പരമ്പരയ്ക്ക് നല്ല അഭിപ്രായമാണ് ഉണ്ടായിരുന്നത്. ദത്തെടുക്കപ്പെട്ട് ഒരു വീട്ടിലേക്കെത്തുന്ന ജാനി എന്ന കുഞ്ഞിന്റെ കഥയാണ് മഞ്ഞുരുകും കാലം പറഞ്ഞത്. അമ്മ മരിക്കുന്നതോടെ കുട്ടികളില്ലാത്ത അകന്ന ബന്ധുവായ വിജയരാഘവനും ഭാര്യ രത്നമ്മയും ജാനിയെ വളര്‍ത്തുന്നു. എന്നാല്‍ രത്നമ്മയ്ക്ക് കുട്ടിയുണ്ടാകുന്നതോടെ ജാനി വീട്ടില്‍ അധികപറ്റായി മാറുന്നു.
പിന്നീട് ഒരുപാട് അവഗണനയും കുത്തുവാക്കുകളും ജാനി നേരിടേണ്ടി വരുന്നു. ജാനി വളര്‍ന്ന് സമൂഹത്തിന് ഉപകരിക്കുന്ന വ്യക്തിത്വമായി മാറുന്നിടത്താണ് പരമ്പര കഴിയുന്നത്. പ്രേക്ഷകര്‍ ഇന്നും ഓര്‍ക്കുന്നു ഈ സീരിയല്‍. പ്രത്യേകിച്ച് ഇതിലെ ജാനിയെ.