
ദിലീപ് എന്ന നടൻറെ ജീവിതത്തിൽ സംഭവിച്ച ചില കാര്യങ്ങളെപ്പറ്റി തുറന്നു പറയുകയാണ് നിർമ്മാതാവായ കെ ജി നായർ. ഒരു അഭിമുഖത്തിലാണ് ഇദ്ദേഹം ചില കാര്യങ്ങൾ തുറന്നു സംസാരിച്ചത്. ദിലീപുമായി ഉണ്ടായിരുന്ന വ്യക്തി ബന്ധത്തെക്കുറിച്ചും അദ്ദേഹം തുറന്നുപറയുന്നു. ഒരു ചിത്രം ചെയ്യുമ്പോൾ അതിൻറെ എല്ലാവശവും അറിയണമെന്ന് നിർബന്ധമുള്ള ആളാണ് ദിലീപ് എന്ന് അദ്ദേഹം പറയുന്നു.
നല്ലവശവും, ചീത്തതും, വരുമാനവും, നഷ്ടവും ഒക്കെ മനസ്സിലാക്കിക്കൊണ്ടു തന്നെയാണ് അദ്ദേഹം ചിത്രം ചെയ്യുന്നത്. അദ്ദേഹത്തിൻറെ ജീവിതത്തിലെ ഏറ്റവും വലിയ ബുദ്ധിമുട്ടുകളിലൂടെയാണ് ഇപ്പോൾ അദ്ദേഹം സഞ്ചരിക്കുന്നത്. ഇപ്പോൾ അദ്ദേഹം അനുഭവിക്കുന്നതിൽ പകുതിയും കൂടെ നിന്നവർ തന്നെ കൊടുത്ത പണികളാണ്.
വിശ്വസിച്ച പലരും അദ്ദേഹത്തെ ചതിച്ചു. കുറച്ചൊക്കെ അദ്ദേഹം തന്നെ ചോദിച്ചു വാങ്ങിയതാണ്. ഒരു പരിധിവരെ സമയദോഷം ഉണ്ട്. മറ്റുള്ളവരുടെ ശാപം ഉണ്ടെന്ന് പറയാം. വളർച്ചയ്ക്ക് മുന്നിൽ പ്രശ്നമായി നിൽക്കുന്നവരെ നശിപ്പിക്കുന്ന വ്യക്തിയാണ് ദിലീപ്.
സിനിമയിൽ ബഷീറിനെ ഒന്നുമല്ലാതെ ആക്കിയത് ദിലീപ് ആണ്. അതുപോലെ തുളസീദാസ്. അങ്ങനെ പല ആളുകളെയും ചവിട്ടി താഴ്ത്തിയാണ് ഇപ്പോൾ കാണുന്ന നിലയിലേക്ക് ദിലീപ് എത്തിയത്. ബുദ്ധിമുട്ടുകൾ ഒക്കെ കഴിഞ്ഞ് ദിലീപ് വീണ്ടും സജീവമാകും എന്ന് ഉറപ്പുണ്ട് എന്നും നിർമാതാവ് കൂട്ടിച്ചേർത്തു.