
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സംയുക്ത മേനോൻ. തീവണ്ടി എന്ന സിനിമയിലൂടെ ആയിരുന്നു താരം അരങ്ങേറിയത്. ടോവിനോ തോമസ് ആയിരുന്നു ഈ സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. പിന്നീട് നിരവധി മലയാളം സിനിമകളിൽ താരം നായികയായി പ്രത്യക്ഷപ്പെട്ടു. ഇന്ന് മലയാള സിനിമയിലെ ഏറ്റവും മികച്ച നടിമാരിൽ ഒരാളാണ് സംയുക്ത മേനോൻ. കടുവ എന്ന സിനിമയിലാണ് താരം അവസാനമായി പ്രത്യക്ഷപ്പെട്ടത്.
മലയാളത്തിനു പുറമേ തെലുങ്ക് സിനിമയിലും ഇപ്പോൾ സജീവമാണ് സംയുക്ത മേനോൻ. അയ്യപ്പനും കോശിയും എന്ന സിനിമയുടെ തെലുങ്ക് റീമേക്കിൽ മലയാളത്തിൽ അന്ന രേഷ്മ രാജൻ അവതരിപ്പിച്ച കഥാപാത്രത്തെ തെലുങ്കിൽ സംയുക്തമേനോൻ ആയിരുന്നു അവതരിപ്പിച്ചത്. തെലുങ്കിൽ റാണ ദഗ്ഗുബാട്ടി അവതരിപ്പിച്ച കഥാപാത്രത്തിന്റെ നായിക ആയിട്ടായിരുന്നു താരം പ്രത്യക്ഷപ്പെട്ടത്. മലയാളത്തിൽ ഉള്ളതിനേക്കാൾ കൂടുതൽ സ്ക്രീൻ സ്പേസ് ഉള്ള കഥാപാത്രം ആയിരുന്നു തെലുങ്കിൽ താരം അവതരിപ്പിച്ചത്. ഇന്ന് തെലുങ്കിലും അറിയപ്പെടുന്ന നടിമാരിൽ ഒരാളാണ് സംയുക്ത.
അതേസമയം നടിയുടെ ഏറ്റവും പുതിയ സിനിമയുടെ ടീസർ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ബിംബിസാര എന്നാണ് സിനിമയുടെ പേര്. തെലുങ്ക് സിനിമയിൽ ഒരുങ്ങുന്ന ചിത്രമാണ് ഇത്. നവാഗത സംവിധായകൻ വസിഷ്ഠ ആണ് ഈ ചിത്രം ഒരുക്കുന്നത്. നന്ദമൂരി കല്യാൺ റാം ആണ് സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു ഫാന്റസി ആക്ഷൻ ത്രില്ലർ ആയിട്ടാണ് ചിത്രം ഒരുങ്ങുന്നത്.
അതേസമയം കിടിലൻ മേക്കോവറിൽ ആണ് സംയുക്ത ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. വളരെ ഗ്ലാമർ ആയിട്ടാണ് താരം ടീസറിൽ പ്രത്യക്ഷപ്പെടുന്നത്. വളരെ മികച്ച രീതിയിൽ താരം ഫിറ്റ്നസ് മൈന്റൈൻ ചെയ്യുന്നുണ്ടല്ലോ എന്നാണ് മലയാളികൾ പറയുന്നത്. അതേസമയം സിനിമയിൽ ഒരു മലയാളി സാന്നിധ്യം കൂടിയുണ്ട്. കാതറിൻ തെരേസ ആണ് സിനിമയിലെ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രം ഉടൻ തന്നെ റിലീസ് ചെയ്യും എന്നാണ് അറിയാൻ കഴിഞ്ഞത്. നിരവധി ആളുകൾ ആണ് ഇപ്പോൾ സിനിമയുടെ റിലീസിന് വേണ്ടി കാത്തിരിക്കുന്നത്.