
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഹനാൻ. സമൂഹമാധ്യമങ്ങൾ വഴി വൈറലായി മാറിയ പെൺകുട്ടിയാണ് ഇവർ. ജീവിതം മുന്നോട്ടു കൊണ്ടുപോകുവാൻ വേണ്ടി മീൻ കച്ചവടം നടത്തിയ ഇവരുടെ വാർത്ത വലിയ രീതിയിൽ മലയാളികൾ ഏറ്റെടുത്തിരുന്നു. പിന്നീട് മോഡലിംഗ് രംഗത്തും വലിയ രീതിയിൽ താരം ശ്രദ്ധിക്കപ്പെട്ടു. കുറച്ചു വർഷങ്ങൾക്കു മുൻപ് താരം ഒരു വാഹനാപകടത്തിൽ പെട്ടിരുന്നു. എഴുന്നേറ്റ് നടക്കാൻ പോലും ഇനി സാധിക്കില്ല എന്നായിരുന്നു ഡോക്ടർമാർ പറഞ്ഞത്. എന്നാൽ ഇപ്പോൾ ചുറുചുറുക്കടെ വീണ്ടും വർക്ക് ഔട്ട് വീഡിയോ ഒക്കെ ആയി എത്തിയിരിക്കുകയാണ് താരം.
ഇപ്പോൾ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞ വാക്കുകൾ ആണ് ശ്രദ്ധ തേടുന്നത്. തനിക്ക് ക്രഷ് തോന്നിയ ഒരു നടനെ കുറിച്ച് പറയുവാൻ ആയിരുന്നു നടിയോട് ആവശ്യപ്പെട്ടത്. ഷെയിൻ നിഗം എന്ന നടനോട് ക്രഷ് തോന്നിയിട്ടുണ്ട് എന്നാണ് ഹനാൻ പറയുന്നത്. അദ്ദേഹത്തിന് ഇഷ്ടമാണ് എങ്കിൽ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ട് എന്നും താരം പറയുന്നു. ഷെയിൻ നിഗം തയ്യാറായാൽ പെട്ടെന്ന് തന്നെ കല്യാണം കഴിക്കും എന്നാണ് ഹനാൻ പറയുന്നത്.
അതേസമയം സിനിമയിൽ അഭിനയിക്കാനുള്ള ആഗ്രഹവും താരം മറച്ചു വെച്ചില്ല. വിജയ്‌യുടെ ഒപ്പം ഒരു സിനിമയിൽ അഭിനയിക്കണം എന്നാണ് ഇവരുടെ ഏറ്റവും വലിയ ആഗ്രഹം. അതേസമയം മലയാളത്തിൽ ഉണ്ണിമുകുന്ദൻ അഭിനയിക്കുന്ന സിനിമയിൽ അദ്ദേഹത്തിൻറെ സഹോദരിയായി അഭിനയിക്കണം എന്നാണ് ഹനാൻ പറയുന്നത്. ഇതുകൂടാതെ മറ്റു ചോദ്യങ്ങൾക്കും താരം ഉത്തരം പറയുന്നുണ്ട്.
അറേഞ്ച്ഡ് മാര്യേജ് ആണോ ലവ് മാരേജ് ആണോ ഇഷ്ടം എന്നുള്ള ചോദ്യത്തിന് താരം നൽകിയ ഉത്തരം ഇങ്ങനെ – ഷെയ്നിന് ഇഷ്ടമാണ് എങ്കിൽ പ്രണയ വിവാഹം, അതേസമയം ഉമ്മയ്ക്കും ഇഷ്ടമായാൽ അറിയിച്ചു മാരേജ് ആണ് താല്പര്യം എന്നുമാണ് ഹനാൻ തമാശ രൂപേണ പറയുന്നത്. അതേസമയം സിനിമയിൽ നായിക ആയി അഭിനയിക്കുകയാണെങ്കിൽ ഷെയിൻ നിഗം സിനിമയിൽ നായിക ആകുവാൻ ആണ് താല്പര്യം എന്നും താരം പറയുന്നു. ഇതുകൂടാതെ ബിഗ് ബോസ് പരിപാടിയെ കുറിച്ചും താരം തുറന്നുപറഞ്ഞു. ബിഗ് ബോസ് നല്ല പരിപാടിയാണ് എങ്കിലും നമ്മളുടെ ക്യാരക്ടർ നല്ലതാണ് എങ്കിൽ എവിടെ വേണമെങ്കിലും എത്ര നാൾ വേണമെങ്കിലും കഴിയാൻ സാധിക്കും എന്നുമാണ് ഹനാൻ പറയുന്നത്. അതേസമയം ബിഗ് ബോസിൽ അവസരം കിട്ടിയാൽ താൻ പോകും എന്നും ഹനാൻ കൂട്ടിച്ചേർത്തു.