പുഷ്പയുടെ രണ്ടാം ഭാഗത്തില്‍ അഭിനയിക്കാനായി പ്രതിഫലം ഉയര്‍ത്തി അല്ലു അര്‍ജുന്‍; എത്ര കോടിയാണ് താരം വാങ്ങുന്നത് എന്ന് അറിയുമോ? – M3DB

0
69




അല്ലു അര്‍ജുന്റെ സൂപ്പര്‍ ഹിറ്റ് ചിത്രം തന്നെയായിരുന്നു പുഷ്പ. സുകുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ പുഷ്പരാജ് എന്ന കഥാപാത്രത്തെയാണ് അല്ലു അര്‍ജുന്‍ അവതരിപ്പിച്ചിരുന്നത്. ചിത്രത്തിലെ ക്ലൈമാക്‌സ് കണ്ടതോടെ പുഷ്പയുടെ രണ്ടാം ഭാഗത്തിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് സിനിമാ പ്രേമികള്‍. രണ്ടാം ഭാഗം പുഷ്പ ദി റൂള്‍ ഈ വര്‍ഷം തന്നെ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിക്കാനാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകരുടെ ശ്രമം. ഇതിനിടെ ചിത്രത്തില്‍ അഭിനയിക്കുന്ന താരങ്ങള്‍ക്ക് ലഭിക്കുന്ന പ്രതിഫലത്തെ കുറിച്ചുള്ള റിപ്പോര്‍ട്ട് വന്നു.


‘പുഷ്പ ദി റൂള്‍’ ബിഗ് ബജറ്റിലാണ് ഒരുങ്ങുന്നതെന്ന കാര്യം വ്യക്തമായി. സിനിമയുടെ ലാഭവിഹിതത്തോടൊപ്പം 175 കോടി വേണമെന്ന് അല്ലു അര്‍ജുന്‍ ആവശ്യപ്പെട്ടതായിട്ടാണ് റിപ്പോര്‍ട്ട്. ഔദ്യോഗികമായ സ്ഥിരീകരണം വന്നിട്ടില്ല.

സിനിമയുടെ സംവിധായകനായ സുകുമാറിന് പതിനെട്ട് കോടിയായിരുന്നു പ്രതിഫലം. അദ്ദേഹം രണ്ടാം ഭാഗത്തിനായി 75 കോടി ആവശ്യപ്പെട്ടിരിക്കുകയാണ്. രശ്മികയടക്കമുള്ള മറ്റ് സിനിമയിലെ താരങ്ങളെ കുറിച്ചുള്ള വിവരം ഇനിയും ലഭ്യമായിട്ടില്ല.


അതേ സമയം പുഷ്പ ദി റൂള്‍ ബ്ലോക്ക്ബസ്റ്റര്‍ ആവുകയാണെങ്കില്‍ സിനിമയുടെ ലാഭത്തിന്റെ നാല്‍പത് ശതമാനം ലഭിക്കണമെന്ന കരാറില്‍ അല്ലു അര്‍ജുനും സുകുമാറും ഒപ്പ് വച്ചതായി റിപ്പോര്‍ട്ട് വരുന്നു. നിലവില്‍ പുഷ്പയുടെ പ്രീപ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്.







Google search engine

LEAVE A REPLY

Please enter your comment!
Please enter your name here