ബിഗ് ബോസ് സീസണ്‍ 5 ലെ മത്സരാര്‍ത്ഥികള്‍ ഇവരെക്കെ, താന്‍ ഇല്ലെന്ന് നടി ശരണ്യ മോഹന്‍ – M3DB

0
67




മലയാളം ബിഗ്‌ബോസ് സീസണ്‍ ഫോര്‍ അവസാനിച്ചുവെങ്കിലും ഇതേക്കുറിച്ചുള്ള ചര്‍ച്ച ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്. ഇതിനിടെ ബിഗ് ബോസ് സീസണ്‍ ഫൈവിനെ കുറിച്ചുള്ള വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. ബിഗ് ബോസ് സീസണ്‍ 5 വരുന്നു എന്ന് നേരത്തെ അറിയിച്ചിരുന്നു. ഇപ്പോള്‍ ഇതില്‍ മത്സരിക്കാന്‍ എത്തുന്നവരെ കുറിച്ചുള്ള ഡീറ്റെയില്‍സും ചര്‍ച്ചയായിരിക്കുകയാണ്. ഇതിലെ ഒരു പേര് നടി ശരണ്യ മോഹനന്റെതാണ്.

ഇത് പുറത്തുവന്നതോടെ ഇതേക്കുറിച്ചുള്ള നിരവധി ചോദ്യങ്ങള്‍ നേരിടേണ്ടി വന്നു ശരണ്യ . 20 മത്സരാര്‍ത്ഥികളും ആയിട്ടാണ് ഇത്തവണത്തെ ബിഗ് ബോസ് തുടങ്ങുന്നത് എന്ന തരത്തിലുള്ള ഒരു പോസ്റ്റര്‍ ആണ് ശരണ്യ ഇന്‍സ്റ്റഗ്രാം പേജ് വഴി പുറത്തു വിട്ടത്. ഇതിനുള്ള മറുപടിയും ശരണ്യ തന്നു.

‘ഇന്‍ബോക്സിലേക്ക് ഈ വാര്‍ത്ത അയച്ചു തന്നവരുടെ മാത്രം ശ്രദ്ധയ്ക്ക്. ‘ഇല്ല സര്‍, ഞങ്ങള്‍ ഇല്ല സര്‍ ‘ വെറുതെ ആള്‍ക്കാരെ പറ്റിക്കാന്‍ ഇങ്ങനെ വാര്‍ത്ത പ്രചരിപ്പിക്കുന്നവന്‍ /വള്‍ ക്കു നല്ലത് മാത്രേ വരുത്തണേ, എന്റെ ദൈവങ്ങളെ! കല്യാണരാമന്‍ മുട്ട മീം. Jpg. ഫോട്ടോ ആന്‍ഡ് ക്യാപ്ഷന്‍ കടപ്പാട് : swami_bro. For the non malayali friends, ‘No, I am not going ‘.’ ശരണ്യയുടെ കുറിപ്പ് അവസാനിക്കുന്നു.

സീരിയല്‍ നടന്‍ സാജന്‍ സൂര്യ, നടി ബീന ആന്റണി, ഹനാന്‍ തുടങ്ങിയ താരങ്ങളുടെ പേരും ഈ ലിസ്റ്റിലുണ്ട്. എന്നാല്‍ ഇത് ശരിയായ ലിസ്റ്റ് അല്ലെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. എന്തായാലും ആരൊക്കെയായിരിക്കും ഇത്തവണത്തെ ബിഗ് ബോസ് വീട്ടില്‍ ഉണ്ടാവുക എന്ന് അറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകരും.

 

 

 







Google search engine

LEAVE A REPLY

Please enter your comment!
Please enter your name here