
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കവിയൂർ പൊന്നമ്മ. അമ്മ വേഷങ്ങളിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. സിനിമയിൽ ആയാലും യഥാർത്ഥ ജീവിതത്തിൽ ആയാലും അമ്മ മുഖം എന്ന് പറയുമ്പോൾ മലയാളികൾക്ക് ആദ്യം മനസ്സിൽ എത്തുന്നത് ഇവരുടെ മുഖം ആയിരിക്കും. മലയാള സിനിമയിലെ നിരവധി സൂപ്പർതാരങ്ങളുടെ അമ്മയായി കവിയൂർ പൊന്നമ്മ അഭിനയിച്ചിട്ടുണ്ട്. ഇവർ അവതരിപ്പിച്ച അമ്മ കഥാപാത്രങ്ങൾ എല്ലാം തന്നെ മലയാളികൾക്ക് എല്ലാകാലത്തും പ്രിയപ്പെട്ടത് തന്നെയാണ്.
എന്നാൽ സിനിമയിൽ മാത്രമാണ് ഇവർ സന്തോഷവതിയായി കാണപ്പെട്ടിട്ടുള്ളത്. ഇവരുടെ യഥാർത്ഥ ജീവിതം അത്ര സന്തോഷവും സുഖവും നിറഞ്ഞത് ആയിരുന്നില്ല. കഴിഞ്ഞ കുറെ നാളുകളായി സിനിമയിൽ സജീവം അല്ലായിരുന്നു താരം. ഇപ്പോൾ ഇവരെ നേരിട്ട് സന്ദർശിച്ചിരിക്കുകയാണ് ഊർമ്മിള ഉണ്ണി. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഊർമ്മിള ഉണ്ണി.
സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് ഊർമിള. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ പൊന്നമ്മ ചേച്ചിയെ കാണാൻ പോയ ഏറ്റവും പുതിയ വിശേഷം ആണ് താരം ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. ഫെയ്സ്ബുക്ക് വഴിയാണ് താരം ഈ സന്തോഷം വാർത്ത ആരാധകരെ അറിയിച്ചിരിക്കുന്നത്. വികാരനിർഭരമായ ഒരു കുറിപ്പും ചിത്രത്തിന് ക്യാപ്ഷൻ ആയി ഊർമ്മിള ഉണ്ണി നൽകിയിട്ടുണ്ട്.
“പ്രിയപ്പെട്ട പൊന്നമ്മ ചേച്ചിയെ കാണുവാൻ പോയി. പഴയ ചിരിയും സ്നേഹവും എല്ലാം ഒക്കെ ഇപ്പോഴും ഉണ്ട്” – ഇതാണ് ചിത്രത്തിന് ഊർമ്മിള ഉണ്ണി നൽകിയിരിക്കുന്ന ക്യാപ്ഷൻ. പതിവുപോലെ വലിയ ഒരു വട്ടപ്പൊട്ട് തൊട്ടാണ് പൊന്നമ്മ ചേച്ചി ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. നിരവധി ആളുകൾ ആണ് ചിത്രത്തിന് മികച്ച കമന്റുകൾ ആയി രംഗത്തെത്തുന്നത്. ഇരുപതാമത്തെ വയസ്സിൽ കലാജീവിതം ആരംഭിച്ച വ്യക്തികളിൽ ഒരാളാണ് കവിയൂർ പൊന്നമ്മ.