
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കുഞ്ചാക്കോ ബോബൻ. ഫാസിൽ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയ താരങ്ങളിൽ ഒരാളാണ് കുഞ്ചാക്കോ ബോബൻ. അനിയത്തിപ്രാവ് എന്ന സിനിമയിലൂടെ ആയിരുന്നു താരം അരങ്ങേറുന്നത്. ചിത്രം മലയാളത്തിലെ ഒരു ഇൻഡസ്ട്രി ഹിറ്റ് ആയി മാറുകയും ചെയ്തു. ഇൻഡസ്ട്രി ഹിറ്റ് നേടുന്ന ഒരേ ഒരു പുതുമുഖ താരം എന്ന റെക്കോർഡും താരം സ്വന്തമാക്കി. ഈ റെക്കോർഡ് ഇതുവരെ ആരും മറികടന്നിട്ടില്ല എന്നത് മറ്റൊരു വസ്തുത.
ഇപ്പോൾ കരിയറിലെ വലിയ ഒരു സന്തോഷം പങ്കുവെക്കുകയാണ് താരം. 25 വർഷത്തെ കരിയറിൽ ഇങ്ങനെ ഒരു സംഭവം നടന്നിട്ടില്ല എന്നാണ് കുഞ്ചാക്കോ ബോബൻ പറയുന്നത്. എല്ലാവരും തനിക്ക് ആശംസകൾ നേർണമെന്നും താരം കൂട്ടിച്ചേർക്കുന്നു. നമുക്ക് ഈ അവസരം മനോഹരം ആക്കാം എന്നാണ് കുഞ്ചാക്കോ ബോബൻ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.
75ആം മത് ലോകാർണോ ചലച്ചിത്രം മേള നടന്നുകൊണ്ടിരിക്കുകയാണ്. ഇതിലെ പ്രധാന മത്സര വിഭാഗത്തിലേക്ക് കുഞ്ചാക്കോ ബോബൻ നായകനായ അറിയിപ്പ് എന്ന സിനിമ തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. ഈ ചലച്ചിത്രമേളയുടെ മത്സര വിഭാഗത്തിൽ പങ്കെടുക്കുന്ന ആദ്യത്തെ മലയാള ചിത്രം എന്ന വിശേഷണവും ഈ സിനിമയ്ക്ക് സ്വന്തമാണ് ഇപ്പോൾ. ഈ വിശേഷം അറിയിച്ചുകൊണ്ട് താരം ഇൻസ്റ്റാഗ്രാമിൽ നടത്തിയ കുറിപ്പ് കണ്ടോ? കുറിപ്പ് ചുവടെ കൊടുക്കുന്നു:
അതേസമയം നിരവധി ആളുകൾ ആണ് താഴത്തെ അഭിനന്ദിച്ചുകൊണ്ട് ഇപ്പോൾ രംഗത്തെത്തുന്നത്. കഴിഞ്ഞ ആഴ്ച ആയിരുന്നു താരം അഭിനയിക്കുന്ന ന്നാ താൻ കേസ് കൊട് എന്ന സിനിമയിലെ ഒരു ഗാനം പുറത്തുവന്നത്. ദേവദൂതർ പാടി എന്ന പഴയ പാട്ടിന്റെ റീമിക്സ് ആയിരുന്നു ഇത്. അത്ഭുതപ്പെടുത്തുന്ന നൃത്ത രംഗങ്ങൾ ആയിരുന്നു കുഞ്ചാക്കോ ബോബൻ ഈ വീഡിയോയിൽ കാഴ്ചവച്ചത്. വീഡിയോ വളരെ വൈറലായി സമൂഹമാധ്യമങ്ങളിൽ ഓടിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ.