
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ലെന. കഴിഞ്ഞ കുറെ പതിറ്റാണ്ടുകളായി മലയാള സിനിമയിൽ സജീവമായി പ്രവർത്തിച്ചുവരികയാണ് താരം. നിരവധി മലയാളം സിനിമകളിൽ ചെറുതും വലുതുമായ ഒട്ടേറെ കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചിട്ടുണ്ട്. ഇന്ന് മലയാളത്തിലെ ഏറ്റവും മികച്ച സ്വഭാവ നടിമാരിൽ ഒരാൾ ആണ് ലെന. ധാരാളം ആരാധകരെ ആണ് താരം കേരളത്തിൽ നിന്നും സ്വന്തമാക്കി കൊണ്ടിരിക്കുന്നത്.
ഒരു നടി എന്ന നിലയിൽ മികച്ച പേര് എടുത്ത താരങ്ങളിൽ ഒരാളാണ് ലെന. എന്നാൽ താരം ഇനി ഒരു നടി മാത്രമായിരിക്കില്ല. ഒരു കർഷക കൂടി ആയിരിക്കും. താരം മൈക്രോഗ്രീൻ പച്ചക്കറി കൃഷി പരീക്ഷിക്കുകയാണ് ഇപ്പോൾ. ഇപ്പോൾ ട്രെൻഡ് ആയി മാറിക്കൊണ്ടിരിക്കുന്ന ഒരു പച്ചക്കറി കൃഷി രീതിയാണ് ഇത്. എന്താണ് മൈക്രോ ഗ്രീൻ പച്ചക്കറി എന്നറിയുമോ?
പച്ചക്കറികളുടെ ചെറിയ വിത്തു തൈകളെ ആണ് മൈക്രോഗ്രീൻ പച്ചക്കറി എന്നു പറയുന്നത്. സാധാരണ നമ്മൾ കഴിക്കാറുള്ള ഇലക്കറികളെ അപേക്ഷിച്ച് പത്തിരട്ടി ഗുണമാണ് ഇതിന് ഉണ്ടാവുക. വിത്ത് മുളപ്പിച്ച് 15 ദിവസത്തിനുള്ളിൽ തന്നെ ഉപയോഗിക്കാൻ സാധിക്കുന്ന പരുവത്തിലേക്ക് ഇവ വളരും. കൃഷി ചെയ്യുവാൻ പ്രത്യേകിച്ച് കൃഷിയിടം ഒന്നും ആവശ്യമില്ല. അതേസമയം വളവും ആവശ്യമില്ല എന്നത് മറ്റൊരു പ്രത്യേകതയാണ് ഈ കൃഷി രീതിയുടെ.
വളരെയേറെ ജനപ്രിയമായി കൊണ്ടിരിക്കുന്ന ഒരു കൃഷി രീതിയാണ് ഇത്. അടുക്കളയുടെ അകത്ത് തന്നെ നിങ്ങൾക്ക് ഇത്തരത്തിലുള്ള മൈക്രോഗ്രീൻ കൃഷി നടത്താവുന്നതാണ്. ഇതിനുവേണ്ടി പ്രത്യേകം രൂപകല്പന ചെയ്ത പ്ലാസ്റ്റിക് പാത്രങ്ങൾ ഇപ്പോൾ മാർക്കറ്റിൽ നിലവിൽ ലഭ്യമാണ്. ഇതിനെക്കുറിച്ച് അറിയാത്തവർക്ക് എന്താണ് മൈക്രോഗ്രീൻ എന്ന് വ്യക്തമായി വിശദീകരിക്കുകയാണ് ഒരു വീഡിയോയിലൂടെ താരം. ചെറുപയർ മുളപ്പിച്ച ശേഷം അതിൻറെ ഇലകൾ വന്ന് അവ വിളവെടുത്ത് അത് ഡയറ്റിന്റെ ഭാഗമായി വേവിച്ചെടുക്കുകയാണ് താരം ചെയ്യുന്നത്. ഇതെല്ലാം തന്നെ താരം കൃത്യമായി വീഡിയോയിൽ വിശദീകരിക്കുന്നുണ്ട്.