ഇങ്ങനെ ഒരു മനുഷ്യനെ ഞാൻ നേരിട്ട് കണ്ടിട്ടില്ല – ആ മീൻകാരനെ കാണാൻ നേരിട്ട് നിത്യ മേനോൻ വന്നു, ആരാണ് ആ ഭാഗ്യവാൻ എന്ന് നിങ്ങൾക്ക് അറിയുമോ? പിന്നിൽ രസകരമായ കഥ – M3DB

0
61




മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നിത്യ മേനോൻ. മലയാള സിനിമകളിലൂടെ ആണ് താരം കരിയർ ആരംഭിച്ചത് എങ്കിലും ഇന്ന് അന്യഭാഷകളിൽ ആണ് താരം കൂടുതൽ സജീവമായി പ്രവർത്തിക്കുന്നത്. അതേസമയം മലയാള സിനിമയിലും താരം വളരെ സജീവമാണ്. അടുത്തിടെ പുറത്തിറങ്ങിയ 19 (1)എ എന്ന സിനിമയിൽ താരം ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. വിജയ് സേതുപതി ആണ് സിനിമയിലെ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ഇപ്പോൾ നടിയുടെ ഒരു വാർത്ത ആണ് സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്.

താരം കൊച്ചിയിലെ ഒരു സ്ഥലത്തെത്തി അവിടെയുള്ള ഒരു മീൻകാരനെ നേരിട്ടു കണ്ടു സംസാരിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്. എന്തിനാണ് നിത്യ മേനോൻ ഇദ്ദേഹത്തെ കാണുവാൻ എത്തിയത് എന്ന് അറിയുമോ? ആദ്യം ആളുകൾ കരുതിയത് സിനിമയുടെ പ്രമോഷന് വേണ്ടിയാണ് നിത്യ മേനോൻ ഇങ്ങനെ ചെയ്തത് എന്നാണ്. എന്നാൽ സംഗതി അതല്ല. ഇതിന് പിന്നിൽ രസകരമായ മറ്റൊരു കഥയുണ്ട്. അതറിഞ്ഞപ്പോൾ എല്ലാവരും നടിയുടെ എളിമയെ പുകഴ്ത്തുകയാണ് ഇപ്പോൾ.

ഇദ്ദേഹത്തിന് ആയിരുന്നു അടുത്തിടെ ലോട്ടറി അടിച്ചത്. 75 ലക്ഷം രൂപയുടെ ലോട്ടറി ആയിരുന്നു ഇദ്ദേഹത്തിന് അടിച്ചത്. ഇദ്ദേഹത്തിന് ലോട്ടറി അടിച്ച വാർത്ത അറിഞ്ഞ ശേഷമാണ് നിത്യ മേനോൻ ഇദ്ദേഹത്തെ കാണുവാൻ വേണ്ടി എത്തിയത്. കൊച്ചിയിലുള്ള ഇദ്ദേഹത്തിന്റെ കടയിൽ എത്തി നേരിട്ട് സന്ദർശനം നടത്തുകയായിരുന്നു താരം. താരം തന്നെയാണ് ഈ വാർത്ത സമൂഹമാധ്യമങ്ങൾ വഴി പങ്കുവെച്ചത്.

“മീൻ ചേട്ടൻ ഒപ്പം സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ള ദൃശ്യങ്ങൾ. എനിക്ക് ഏറ്റവും പ്രിയപ്പെട്ട പഴംപൊരി കഴിക്കുന്നു. മുന്നിൽ മീനുകളെ കാണാം. ഞങ്ങളുടെ സംസാരം എന്താണെന്ന് പറയാം. ചിത്രീകരണ സമയത്ത് ഇവിടെയുള്ള ഒരു ചേട്ടന് ലോട്ടറി അടിച്ചു എന്ന വാർത്ത പറഞ്ഞിരുന്നു. ആ ആകാംക്ഷ ആണ് ഇവിടെ എത്തിച്ചത്. കാരണം ലോട്ടറി അടിച്ച ഒരു വ്യക്തിയെ ഞാൻ ഇതുവരെ നേരിൽ കണ്ടിട്ടില്ല. പക്ഷേ ആ ചേട്ടൻ ലോട്ടറി അടിച്ചു എന്ന കാര്യം സമ്മതിക്കുന്നില്ല” – നിത്യ മേനോൻ പറയുന്നു.







Google search engine

LEAVE A REPLY

Please enter your comment!
Please enter your name here