
മലയാളചലച്ചിത്രങ്ങളില്‍ വിരളമായ ഒരു വിഷയത്തെ കൈകാര്യം ചെയ്യ്ത ചിത്രമാണ് തൂവാനത്തുമ്പികള്‍. അന്നും ഇന്നും സിനിമാപ്രേമികളുടെ പ്രിയപ്പെട്ട ചിത്രമാണ് തൂവാനത്തുമ്പികള്‍. തന്റെ ഹൃദയത്തില്‍ ചേര്‍ത്തുവക്കുന്ന സിനിമയാണ് തൂവാനത്തുമ്പികള്‍ എന്ന് മോഹന്‍ലാലും ഇപ്പോള്‍ പറയുന്നു.
ഏകദേശം 500 തവണയൊക്കെ ഈ സിനിമ കണ്ടവരെ എനിക്കറിയാം. ഈ നിമിഷം ഞാന്‍ ക്ലാരയെ ഓര്‍ക്കുന്നു..’, എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. സിനിമയുടെ 35-ാം വാര്‍ഷികം പ്രമാണിച്ച് ആര്‍ടിസ്റ്റ് കെ.പി മുരളീധരന്‍ വരച്ച മനോഹരമായൊരു പെയിന്റിംഗ് സംവിധായകന്‍ ടി കെ രാജീവ് കുമാര്‍ മോഹന്‍ലാലിന് സമ്മാനിച്ചു. ഇത് ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് നടന്റെ വാക്കുകള്‍.
1987ല്‍ പത്മരാജന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് തൂവാനത്തുമ്പികള്‍. അദ്ദേഹത്തിന്റെ തന്നെ നോവല്‍ ആയ ഉദകപ്പോളയെ ആസ്പദമാക്കിയാണ് ഇത് രചിച്ചിരിക്കുന്നത്. ഈ ചിത്രത്തിന്റെ തിരക്കഥ, സംവിധാനം, മോഹന്‍ലാലിന്റെ അഭിനയം എന്നിവ വളരെ പ്രശംസ പിടിച്ചുപറ്റി. പെരുമ്പാവൂര്‍ ജി. രവീന്ദ്രനാഥ് സംഗീതസംവിധാനം ചെയ്ത ഒന്നാം രാഗം പാടി, മേഘം പൂത്തുതുടങ്ങി എന്നീ പ്രശസ്തഗാനങ്ങള്‍ ഈ ചിത്രത്തിലുണ്ട്.
മോഹന്‍ലാലിന്റെ അഭിനയജീവിതത്തിലെ അവിസ്മരണീയമായ കഥാപാത്രങ്ങളില്‍ ഒന്നാണ് ഈ ചിത്രത്തിലെ ജയകൃഷ്ണന്‍.