‘ധനുഷ് അത്ഭുതപ്പെടുത്തുന്ന നടന്‍; ഒരോ തവണയും പ്രകടനം വേറെ തരത്തില്‍’; പ്രശംസിച്ച് കരീന കപൂര്‍ – M3DB

0
66




തമിഴ് നടന്‍ ധനുഷിനെ വാനോളം പുകഴ്ത്തി ബോളിവുഡ് നടി കരീന കപൂര്‍. ധനുഷ് അത്ഭുതപ്പെടുത്തുന്ന നടനാണെന്ന് കരീന അഭിപ്രായപ്പെട്ടു. ഓരോ തവണയും അദ്ദേഹത്തിന്റെ പ്രകടനങ്ങള്‍ വേറെ തലത്തിലാണെന്നും കരീന പറഞ്ഞു. ധനുഷ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഗ്രേ മാന്റെ റിലീസിന് പിന്നാലെയാണ് കരീനയുടെ പ്രതികരണം.

റൂസോ ബ്രദേഴ്സ് സംവിധാനം ചെയ്ത ഗ്രേ മാന്‍ കഴിഞ്ഞ മാസമാണ് നെറ്റ്ഫ്‌ളിക്സിലൂടെ സ്ട്രീമിങ് ആരംഭിച്ചത്. റയാന്‍ ഗോസ്ലിംഗ്, ക്രിസ് ഇവാന്‍സ്, അന ഡി അര്‍മാസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ദി ഗ്രേ മാനില്‍’ ധനുഷ് അവിക് സാന്‍ എന്ന കില്ലറായാണ് പ്രത്യക്ഷപ്പെടുന്നത്.

മാര്‍ക്ക് ഗ്രീനി എഴുതി 2009 ല്‍ പുറത്തിറങ്ങിയ ദി ഗ്രേ മാന്‍ എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം എടുത്തിരിക്കുന്നത്. നെറ്റ്ഫ്‌ളിക്‌സിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മുതല്‍മുടക്കുള്ള ചിത്രമാണിതെന്നാണ് പറയപ്പെടുന്നത്.







Google search engine

LEAVE A REPLY

Please enter your comment!
Please enter your name here