
ബോളിവുഡിന്റെ പ്രിയപ്പെട്ട താരമാണ് ആമിര്‍ ഖാന്‍. ഇദ്ദേഹം രണ്ട് വിവാഹം കഴിച്ചിട്ടുണ്ട്. എന്നാല്‍ രണ്ടു വിവാഹബന്ധവും പിന്നീട് വേര്‍പെടുത്തി. വിവാഹമോചനം നേടിയെങ്കിലും തന്റെ ആദ്യ ഭാര്യമാരുമായി ഇപ്പോഴും അടുത്ത സൗഹൃദമുണ്ടെന്ന് ആമിര്‍ ഖാന്‍ പറയുന്നു. ആഴ്ചയില്‍ ഒരിക്കലെങ്കിലും ഞങ്ങള്‍ ഒത്തുചേരാര്‍ ഉണ്ടെന്നും കോഫി വിത്ത് കരണ്‍ ഷോയില്‍ എത്തിയപ്പോള്‍ നടന്‍ പറഞ്ഞു.
ബന്ധം വേര്‍പ്പെടുത്തിയെങ്കിലും റീനയുമായും കിരണമായും ഇപ്പോഴും സൗഹൃദം ഉണ്ട്. എത്ര വലിയ തിരക്കാണെങ്കിലും ആഴ്ചയില്‍ ഒരിക്കല്‍ ഞങ്ങള്‍ ഒത്തുകൂടാറുണ്ട്. ഞങ്ങള്‍ക്കിടയില്‍ ഇന്നും പരസ്പര സ്‌നേഹവും ബഹുമാനവും കരുതലും എല്ലാമുണ്ട്. അതേസമയം മക്കളുടെ കാര്യങ്ങളെല്ലാം ഞങ്ങള്‍ ഒന്നിച്ചാണ് ചെയ്യുന്നത് എന്നും നടന്‍ പറഞ്ഞു.
ഈ അടുത്താണ് ആമിറും കിരണും 15 വര്‍ഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിച്ചത്. സോഷ്യല്‍ മീഡിയ വഴി ഇത് അറിയിക്കുകയും ചെയ്തു. ഭാര്യ ഭര്‍ത്താവ് സ്ഥാനങ്ങള്‍ ഇനിയില്ലെന്നും വിവാഹബന്ധം വേര്‍പ്പെടുത്തുന്നു എന്നാണ് നടന്‍ പറഞ്ഞത്. മകന്‍ ആസാദിന് നല്ല പേരന്‍സ് ആയി ഞങ്ങള്‍ എന്നും ഉണ്ടാവും എന്നും ഇവര്‍ അറിയിച്ചിരുന്നു.
റീന ദത്തയെയായിരുന്നു ആദ്യം ആമിര്‍ഖാന്‍ വിവാഹം ചെയ്തത്. 16 വര്‍ഷത്തിന് ശേഷമായാണ് ഇരുവരും വേര്‍പിരിഞ്ഞത്. ലഗാന്റെ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു കിരണ്‍. ലിവിങ് റ്റുഗദറിലായിരുന്ന ഇരുവരും വര്‍ഷങ്ങള്‍ക്ക് ശേഷമായാണ് വിവാഹിതരായത്. ഇറ ഖാനും ജുനൈദ് ഖാനുമാണ് റീനാ ദത്തയുടെ മക്കള്‍. ആസാദ് റാവു ഖാനാണ് കിരണിന്റെ മകന്‍.