കല്യാണം കഴിഞ്ഞതോടെ കുടുംബിനിയായി കഴിയാനായിരുന്നു ആഗ്രഹിച്ചത് ; ശ്രീവിദ്യയെ കുറിച്ച് സംവിധായകന്‍ – M3DB

0
60

സിനിമയെ സ്‌നേഹിക്കുന്നവര്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരു മുഖമാണ് നടി ശ്രീവിദ്യയുടേത്. നടിയുടെ അപ്രതീക്ഷിത വിയോഗം ഇന്നും സിനിമ പ്രേമികള്‍ക്ക് ഒരു വേദനയാണ്. അഭിനയ ജീവിതത്തില്‍ നേട്ടങ്ങള്‍ സ്വന്തമാക്കിയിരുന്നുവെങ്കിലും ശ്രീവിദ്യയുടെ സ്വകാര്യജീവിതം അത്ര സുഖകരമായിരുന്നില്ല. പല പ്രണയങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും അതൊന്നും വിവാഹത്തില്‍ എത്തിയിരുന്നില്ല. ഇപ്പോള്‍ നടിയുടെ സ്വകാര്യജീവിതത്തെക്കുറിച്ച് സംവിധായകനായ കെപി കുമാരന്‍ പറഞ്ഞ കാര്യങ്ങളാണ് വൈറല്‍ ആകുന്നത്.


തീക്കനല്‍ എന്ന ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ ആയിരുന്ന ജോര്‍ജ് തോമസ് ആയിരുന്നു ശ്രീവിദ്യയെ വിവാഹം ചെയ്തത്. പ്രണയിച്ചാണ് ഇവര്‍ വിവാഹം കഴിച്ചത്. വീട്ടുകാര്‍ക്ക് താല്പര്യക്കുറവ് ഉണ്ടായിരുന്നെങ്കില്‍ അതെല്ലാം എതിര്‍ത്താണ് ഇവര്‍ ഒന്നായത്. വിവാഹ ശേഷം അഭിനയത്തില്‍ നിന്നും മാറി നിന്ന് കുടുംബിനിയായി കഴിയാന്‍ ആയിരുന്നു ശ്രീവിദ്യ തീരുമാനിച്ചത്. എന്നാല്‍ സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ശ്രീവിദ്യയുടെ ആ തീരുമാനം മാറ്റുകയായിരുന്നു ജോര്‍ജ്.

അദ്ദേഹത്തെ താന്‍ ജീവിതപങ്കാളിയാക്കിയത് തെറ്റായ തീരുമാനമാണെന്ന് പിന്നീട് ശ്രീവിദ്യക്ക് മനസ്സിലായി. അങ്ങനെ വേര്‍പിരിയന്‍ തീരുമാനിച്ചു. വര്‍ഷങ്ങളായുള്ള പോരാട്ടത്തിനൊടുവില്‍ ആണ് ശ്രീവിദ്യയ്ക്ക് സ്വത്തുകള്‍ തിരികെ ലഭിച്ചത്. ചെന്നൈ വിട്ട് ശ്രീവിദ്യ തിരുവനന്തപുരത്ത് സ്ഥിരതാമസമാക്കിയത് അതിനുശേഷം ആണ്.

ശ്രീവിദ്യയുടെ പ്രണയങ്ങളെല്ലാം പരാജയമായിരുന്നു . പുരുഷന്മാരെ കുറിച്ചുള്ള ശ്രീവിദ്യയുടെ വിലയിരുത്തലുകളും തെറ്റായിരുന്നു. വിവാഹത്തിനുമുമ്പ് തന്നെ ജോര്‍ജ് തോമസിന്റെ യഥാര്‍ത്ഥ സ്വഭാവത്തെക്കുറിച്ച് ചിലര്‍ സൂചിപ്പിച്ചുവെങ്കിലും അവരെയെല്ലാം പിന്നീട് ശത്രുവാക്കി ശ്രീവിദ്യ സംവിധായകന്‍ പറഞ്ഞു.

 

Google search engine

LEAVE A REPLY

Please enter your comment!
Please enter your name here