
പല ഗാനങ്ങളിലൂടെയും മലയാളത്തിൽ ശ്രദ്ധ നേടിയ ഗായികയാണ് അഭയ ഹിരൺമയി. ഇപ്പോഴത്തെ സംഗീത മേഖലയിലേക്ക് വരുന്നതിന് കുടുംബത്തിലുള്ളവർക്ക് തുടക്കത്തിൽ വലിയ താല്പര്യമുണ്ടായിരുന്നില്ല എന്ന് അഭയ പറയുന്നു. ഇത് കൂടാതെ സാമൂഹ്യ മാധ്യമങ്ങളിൽ നേരിടേണ്ടി വന്ന സൈബർ ആക്രമങ്ങളെ കുറിച്ചും താരം മനസ്സു തുറക്കുന്നുണ്ട്. തന്റെ ജീവിതമാണ് താൻ ജീവിക്കുന്നത് എന്ന് അഭയ പറയുന്നു.
തനിക്ക് ഒരു ഇമേജ് ആരുടെ മുന്നിലും ബിൽഡ് ചെയ്യേണ്ട കാര്യമില്ല. ചിലപ്പോഴൊക്കെ പ്രതികരിക്കാൻ തോന്നുമ്പോൾ പ്രതികരിക്കും. അതല്ലെങ്കിൽ അതിന്റെ വഴിക്ക് വിടും. എന്തുചെയ്തുവാലും ആളുകൾ ജഡ്ജ് ചെയ്യുന്നത് ഏതെങ്കിലും ഒരുതരത്തിൽ ആയിരിക്കും എന്ന് മനസ്സിലായി.
തനിക്ക് എന്തും ചെയ്യുവാനുള്ള സ്വാതന്ത്ര്യം ഉണ്ട്. സൈബർ ബുള്ളിയിങ്ങിന് ഇപ്പോഴും കുറവൊന്നുമില്ല. അത് എന്തെങ്കിലും ആവട്ടെ. ഇതൊക്കെ ആലോചിച്ചല്ല ഓരോ പോസ്റ്റ് ഇടുന്നത്. തൻറെ താൽപര്യത്തിന് അനുസരിച്ചാണ് കാര്യങ്ങൾ ചെയ്യുന്നത്. കഴുത്തിറക്കമുള്ള ബ്ലൗസ് ഇടാൻ തോന്നിയാൽ താൻ അത് ചെയ്യും.
കാല് കാണിക്കണം എന്ന് തോന്നിയാൽ അത് ചെയ്യും. അത് തൻറെ തീരുമാനമാണ്. തന്നെ വിമർശിക്കാൻ അവർ സമയം കണ്ടെത്തുന്നു എങ്കിൽ അത് അവരുടെ വിഷയം. തന്റെ പ്രൊഫൈലിൽ എന്തിന് നെഗറ്റീവ് കമന്റിട്ടു എന്ന് താൻ ആരെയും ചോദ്യം ചെയ്യാറില്ല. അത് അവരുടെ സ്വാതന്ത്ര്യം ആണ് എന്ന് മനസ്സിലാക്കിയിട്ടുണ്ട്. എന്നാൽ അതേ സ്വാതന്ത്ര്യം തനിക്കുണ്ട് എന്ന് അവർ മനസ്സിലാക്കിയിട്ടില്ല എന്നും അഭയ പറയുന്നു.