‘ ദൃശ്യത്തിൽ നായകനാവേണ്ടിയിരുന്നത് ശ്രീനിവാസൻ. താൻ നിർമിക്കേണ്ട ചിത്രമായിരുന്നു അത്. അതിനു പിന്നിൽ പല കളികളും നടന്നു.’ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നിർമാതാവ് എസ് സി പിള്ള. – M3DB

0
79




മോഹൻലാലിനെ നായകനാക്കി ജിത്തു ജോസഫ് സഹിദാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രമാണ് ദൃശ്യം. മലയാളം സിനിമ ഇൻഡസ്ട്രിയുടെ തലവര തന്നെ മാറ്റിയ ചിത്രം ആണ് ഇത് എന്ന് പറയാം. ഇപ്പോഴതാ ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് നിർമാതാവായ എസ് സി പിള്ള. മോഹൻലാൽ അഭിനയിച്ച 100 കോടി ലഭിക്കുന്നതിനും തനിക്കിഷ്ടം ശ്രീനിവാസനെ വെച്ച് മൂന്ന് കോടി ലഭിക്കുന്നതാണ് എന്ന് ഇദ്ദേഹം പറയുന്നു.

ശ്രീനിവാസനെ തനിക്ക് ഇഷ്ടമാണ്. അദ്ദേഹത്തെ മാറ്റി മറ്റൊരാളെ ഹീറോയാക്കാൻ തനിക്ക് താല്പര്യം ഇല്ലായിരുന്നു. അദ്ദേഹമാണ് അഭിനയിക്കുന്നത് എങ്കിൽ ഒരു ആവറേജ് കളക്ഷൻ കിട്ടിയാലും താൻ സന്തോഷിക്കും. ദൃശ്യം എന്ന ചിത്രം അങ്ങനെയാണ് അദ്ദേഹത്തെ വെച്ച് ചെയ്യാൻ തീരുമാനിച്ചത്.

മൈത്രി പോലീസ് എന്നായിരുന്നു അന്ന് ആ സിനിമയ്ക്ക് പേരിട്ടിരുന്നത്. സിനിമയുടെ തിരക്കഥാകൃത്ത് ജിത്തു ജോസഫ് ആയിരുന്നു. പാസഞ്ചർ എന്ന സിനിമയുടെ അസോസിയേറ്റ് ഡയറക്ടർ ആയിരുന്ന പയ്യൻ അദ്ദേഹത്തിൻറെ ആദ്യത്തെ ചിത്രം താൻ ചെയ്യണമെന്ന് പറഞ്ഞാണ് തന്റെ അടുത്ത് വരുന്നത്. കഥ കേട്ടപ്പോൾ തന്നെ ശ്രീനിവാസനെ നായകനായി താൻ നിശ്ചയിക്കുകയും ചെയ്തു.

മീനക്ക് പകരം മീരാ വാസുദേവിനെ ആണ് നായികയായി അപ്പോൾ നിശ്ചയിച്ചിരുന്നത്. എന്നാൽ അവസാന നിമിഷം താനും മാനേജറുമായി ആ സിനിമയുടെ പേരിൽ വഴക്കുണ്ടായി. അങ്ങനെയാണ് ആ ചിത്രം തന്റെ കയ്യിൽ നിന്നും പോയത്. പിന്നീട് ആൻറണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിച്ചത്. അതിനു പിന്നിൽ ഒരുപാട് കളികൾ നടന്നിട്ടുണ്ട് എന്നും അദ്ദേഹം പറയുന്നു.







Google search engine

LEAVE A REPLY

Please enter your comment!
Please enter your name here