ജവാനില്‍ ഷാരൂഖ് ഖാന്റെ വില്ലന്‍ വിജയ് സേതുപതി തന്നെ – M3DB

0
57




ആറ്റ്‌ലി സംവിധാനം ചെയ്യുന്ന ഷാരൂഖ് ഖാന്‍ ചിത്രം ജവാനില്‍ വില്ലനാകുക വിജയ് സേതുപതി തന്നെയെന്ന് റിപ്പോര്‍ട്ട്. സിനിമ നിരൂപകനും ട്രേഡ് അനലിസ്റ്റുമായ സുമിത് കഡേലിനെ ഉദ്ധരിച്ച് ചില മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

വിക്രം വേദ’, ‘മാസ്റ്റര്‍’, ‘വിക്രം’ എന്നീ സിനിമകളിലൂടെ നായക വേഷം മാത്രമല്ല മികച്ച വില്ലനാകാനും സാധിക്കുമെന്ന് തെളിയിച്ച താരമാണ് വിജയ് സേതുപതി. ഷാരൂഖ് ഖാന്റെ പ്രതിനായകനയി എത്തുമ്പോള്‍ ഏറെ പ്രതീക്ഷയിലാണ് ആരാധകരും. ‘ബാഹുബലി’ താരം റാണ ദഗുബാട്ടിയെയായിരുന്നു കഥാപാത്രത്തിനായി ആദ്യം സമീപിച്ചത്. എന്നാല്‍ അദ്ദേഹത്തിന്റെ തിരക്കുകള്‍ മൂലം കഥാപാത്രത്തിനായി അണിയറപ്രവര്‍ത്തകര്‍ വിജയ് സേതുപതിയെ സമീപിക്കുകയായിരുന്നു എന്നാണ് വിവരം. അല്ലു അര്‍ജുന്‍ നായകനായ ‘പുഷ്പ: ദി റൂളി’ലും വിജയ് സേതുപതി അഭിനയിക്കും എന്ന റിപ്പോര്‍ട്ടുകളും ഉണ്ട്.

’19 (1) എ’ എന്ന സിനിമയാണ് വിജയ് സേതുപതിയുടേതായി ഒടുവില്‍ റിലീസ് ചെയ്തത്. ‘മാര്‍ക്കോണി മത്തായിക്ക്’ ശേഷം വിജയ് സേതുപതിയുടെ രണ്ടാമത്തെ മലയാള ചിത്രമാണ് ’19(1)(എ)’. ഇന്ദു വിഎസ് സംവിധാനം ചെയ്ത ചിത്രം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് റിലീസ് ചെയ്തത്. നിത്യ മേനോന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, ഇന്ദ്രന്‍സ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.







Google search engine

LEAVE A REPLY

Please enter your comment!
Please enter your name here