
റെക്കോര്‍ഡുകള്‍ തിരുത്തി വൻ മുന്നേറ്റം നടത്തുന്ന ഇന്ത്യൻ ഓഹരി വിപണിയില്‍ ഇന്ന് കനത്ത ഇടിവ്. വ്യാപാരത്തിന്റെ ആരംഭത്തിൽ ബിഎസ്ഇ സെന്‍സെക്‌സ് 700 ൽ അധികം പോയിന്റ് ഇടിവ് രേഖപ്പെടുത്തി. നിഫ്റ്റിയിലും സമാനമായ ഇടിവാണ് ഉണ്ടായിരിക്കുന്നത്.

ഇപ്പോൾ 81,000ന് മുകളിലാണ് സെന്‍സെക്‌സില്‍ വ്യാപാരം നടക്കുന്നത്. നിഫ്റ്റി 25000 -ൽ താഴെയാണ് ഉള്ളത്. ഇന്നലെ ആദ്യമായാണ് നിഫ്റ്റി 25000 പോയിന്റ് മറികടന്നത്. മാരുതി സുസുക്കി ,ഒ എൻജിസി, ടാറ്റ മോട്ടോഴ്സ്, ടാറ്റ സ്റ്റീൽ എന്നിവയുടെ ഓഹരികളിലാണ് പ്രധാനമായും നഷ്ട്ടം ഉണ്ടായിട്ടുള്ളത് .എന്നാൽ എച്ച് യുഎൽ അപ്പോളോ ഹോസ്പിറ്റൽ എന്നിവയാണ് തുടക്കത്തിൽ നേട്ടം ഉണ്ടാക്കിയിരിക്കുന്നത്.4.26 ലക്ഷം കോടി രൂപയാണ് നിക്ഷേപകർക്കുണ്ടായിരിക്കുന്ന നഷ്ട്ടം.ലോകവിപണിയിൽ ഉണ്ടായ തകർച്ചയാണ് ഇന്ത്യൻ വിപണിയിലും പ്രതിഫലിച്ചിരിക്കുന്നത്
