ഇൻ്റലിൽ15000 പേർക്ക് തൊഴിൽ നഷ്ട്ടമാകും

0
40

മത്സരം ശക്തമായ ചിപ്പ് നിർമ്മാണ രംഗത്ത് വൻ പിരിച്ചുവിടലിന് കളമൊരുങ്ങുന്നു. അമേരിക്കൻ ചിപ്പ് നിർമ്മാണ കമ്പനിയായ ഇൻ്റലിലാണ് 15000 പേർക്ക് തൊഴിൽ നഷ്ട്ടമാവുക. എൻവിഡിയ, എഎംഡി പോലുള്ള കമ്പനികൾക്കെതിരെയുള്ള മത്സരത്തിൽ പിടിച്ചു നിൽക്കുവാനും ചെലവ് ചുരുക്കുവാനും ശക്തമായ മത്സരം കാഴ്ച്ച വെയ്ക്കുവാനുമാണ് ഇപ്പോൾ ഉൽപ്പാദന ശേഷിയുടെ പതിനഞ്ച് ശതമാനം പേരെ പിരിച്ചുവിടാൻ കമ്പനി തീരുമാനിച്ചിരിക്കുന്നത്.
ഇപ്പോൾ ജീവനക്കാരെ പിരിച്ചുവിടുന്നതിലൂടെ 2025 ആകുമ്പോഴെക്കും ആയിരം കോടി ഡോളർ ലാഭത്തിലെത്താൻ കഴിയുമെന്നതിനാലാണ് ഇപ്പോൾ ഇത്തരത്തിൽ കടുത്ത തീരുമാനം എടുക്കേണ്ടി വന്നതെന്ന് തൊഴിലാളികൾക്കായി അയച്ച കത്തിൽ ഇൻ്റൽ സിഇഒ പാറ്റ് ഗെൽ സിംഗർ പറയുന്നത്. അടുത്ത വാരം തൊഴിലാളികൾക്കുള്ള വിരമിക്കൽ പാക്കേജ് പ്രഖ്യാപിക്കും, ഈ തീരുമാനം എൻ്റെ കരിയറിൽ എടുത്ത ഏറ്റവും കടുത്ത തീരുമാനമാണ്, ഇത് തന്നെ ഏറ്റവും അധികം വേദനിപ്പിക്കുന്നു പാറ്റ് ഗെൽ സിംഗർ വ്യക്തമാക്കി. പിരിച്ചുവിടൽ ഏറെക്കുറെ ഈ വർഷം തന്നെ പൂർത്തിയാക്കാൻസാധിക്കും എന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.


കഴിഞ്ഞ സാമ്പത്തിക വർഷത്തെ കമ്പനിയുടെ വരുമാന കണക്കുകൾ നിരാശപ്പെടുത്തുന്നതാണ്. ഏപ്രിൽ മുതൽ ജൂൺ വരെ 160 കോടി ഡോളറിൻ്റെ നഷ്ട്ടമാണ് കമ്പനി നേരിട്ടത്. ചിലവ് കുറയ്ക്കുന്നതിൻ്റെ ഭാഗമായി സ്റ്റോക്ക് ഡിവിഡൻ്റ് താൽക്കാലികമായി കമ്പനി നിർത്തിവെയ്ക്കും. ഓഹരി വിപണിയിൽ കടുത്ത സാമ്പത്തിക നഷ്ട്ടമാണ് കമ്പനി ഇപ്പോൾ നേരിടുന്നത്. കഴിഞ്ഞ ദിവസം 19 ശതമാനമാണ് വിവണിയിൽ കമ്പനിയുടെ ഓഹരി വില ഇടിഞ്ഞത്. 1968-ലെ കമ്പ്യൂട്ടർ വിപ്ലവത്തിൻ്റെ തുടക്കത്തിലാണ് ഇൻ്റൽ കമ്പനിയുടെയും ആരംഭം.

Google search engine

LEAVE A REPLY

Please enter your comment!
Please enter your name here