വയനാട്ടിലെ ദുരിതബാധിതർക്കായ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം രൂപ സംഭാവന നൽകി ‘പറവ ഫിലിംസ്’ !

0
46

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിനാൽ ഉടഞ്ഞുപോയ വയനാടിനെ കൈപ്പിടിച്ചുയർത്താൻ മനുഷ്യരെല്ലാം ഒരുമിച്ചുനിന്ന് പരിശ്രമിക്കുകയാണ്. ദുരന്തബാധിത കുടുംബങ്ങളുടെ ദുരിതാശ്വാസ പുരധിവാസ പ്രവർത്തനങ്ങൾക്കായ് ലക്ഷങ്ങളാണ് സിനിമാപ്രവർത്തകരും സാധാരണക്കാരും ചേർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതിനോടകം സംഭാവന നൽകിയത്. നടൻ സൗബിൻ ഷാഹിർ 20 ലക്ഷം രൂപ സംഭാവന നൽകി. അദ്ദേഹത്തിൻ്റെ ഉടമസ്ഥതയിലുള്ള ‘പറവ ഫിലിംസ്’ എന്ന നിർമ്മാണ കമ്പനിയുടെ പേരിലാണ് താരം തുക കൈമാറിയത്.

വിക്രം, മോഹൻലാൽ, മമ്മൂട്ടി, ദുൽഖർ സൽമാൻ, ആസ്‌ഫ് അലി, കമൽ ഹാസൻ, സൂര്യ, ജ്യോതിക, കാർത്തി, രശ്മിക മന്ദാന, ടൊവിനോ തോമസ്, ഫഹദ് ഫാസിൽ, നസ്രിയ നസീം, നയൻതാര, വിഘ്നേഷ് ശിവൻ, മഞ്ജു വാര്യർ, നവ്യ നായർ, പേർളി മാണി, ശ്രീനിഷ് അരവിന്ദ് തുടങ്ങിയ താരങ്ങളും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയിട്ടുണ്ട്.

Google search engine

LEAVE A REPLY

Please enter your comment!
Please enter your name here