ദിവസവും ചാരിറ്റിക്കായി കോടികൾ മുടക്കുന്ന കോടീശ്വരൻ. അറിയാം ഈ കോടീശ്വരനെ!

0
96

ശിവ് നാടാർ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചാരിറ്റിചെയ്യുന്ന ധനികൻ അങ്ങനെ വേണം അദ്ദേഹത്തെ വിശേഷിപ്പിക്കാൻ.എച്ച്.സി.എൽ ടെക്നോളജീസ് എന്ന ലോകത്തിലെ തന്നെ ഏറ്റവും പ്രമുഖ ഐ ടി കമ്പനി ഉടമയാണ് അദ്ദേഹം. തമിഴ് നാട്ടിലെ തൂത്തുക്കുടിയിലെ മൂലൈപ്പൊഴിയിലാണ് ശിവനാടർ ജനിച്ചത് മധുരയിലും കോയമ്പത്തൂരുമായി വിഭ്യാഭ്യാസം പൂർത്തിയാക്കിയ നാടർ1967-ൽ പൂനെയിലെ വാൽചന്ദ് ഗ്രൂപ്പിൻ്റെ കൂപ്പർ എഞ്ചിനിയറിങ്ങ് ലിമിറ്റഡിലാണ് തൻ്റെ കരിയർ ആരംഭിച്ചത്. കുറച്ചുകാലത്തിന് ശേഷം ജോലിവിട്ട നാടർ ആദ്യ സംരംഭമായ മൈക്രോകോംപ് എന്ന കമ്പനി തുടങ്ങി.

ഇന്ത്യൻ വിപണിയിൽ ടെലിഡിജിറ്റൽ കാൽക്കുലേറ്ററുകൾ വിൽക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന കമ്പനിയായിരുന്നു മൈക്രോകോംപ്. ഒരു ഗ്യാരേജിൽ അന്ന് ഒരു ലക്ഷത്തി എൺപത്തി ഏഴായിരം മുതൽ മുടക്കിലാണ് സ്ഥാപനം ആരംഭിക്കുന്നത്. പിന്നീട് അത് എച്ച്സിഎൽ എന്ന സ്ഥാപനമായി മാറുകയായിരുന്നു. 1980-ൽ, ഐടി ഹാർഡ് വെയർ വിൽക്കുന്നതിനായി സിംഗപ്പൂരിൽ ഫാർ ഈസ്റ്റ് കമ്പ്യൂട്ടറുകൾ ആരംഭിച്ചതോടെയാണ് എച്ച്സിഎൽ ആദ്യമായി അന്താരാഷ്ട്ര വിപണിയിലേക്ക് കടക്കുന്നത്. അന്താരാഷ്ട്ര വിപണിയിലേക്ക് കടന്ന ആദ്യ വർഷം തന്നെ കമ്പനി 10 ലക്ഷം രൂപയാണ് വരുമാനം ഉണ്ടാക്കിയത്. ഇന്ന് ആഗോളതലത്തിൽ 60-ൽ പരം രാജ്യങ്ങളിൽ ഇന്ന് കമ്പനിയുടെ സാന്നിധ്യം ഉണ്ട്.

40 വർഷത്തെ സേവനത്തിന് ശേഷം മകൾ റോഷിനിയെ കമ്പനിയുടെ തലപ്പത്ത് കൊണ്ടുവന്ന നാടർ ഇപ്പോൾ കൂടുതൽ സമയവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായാണ് മാറ്റിവച്ചിരിക്കുന്നത്.2008-ൽ, ഐടി വ്യവസായത്തിന് അദ്ദേഹം നൽകിയ സംഭാവനകൾമാനിച്ച്  ഭാരത സർക്കാർ  അദ്ദേഹത്തിന് മൂന്നാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മഭൂഷൻ നൽകി ആദരിച്ചിരുന്നു. ദിവസവും ഏകദേശം അഞ്ച്കോടിക്ക് മുകളിൽ തുകയാണ് അദ്ദേഹം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ചിലവഴിക്കുന്നത്. ഇത്തരത്തിൽ ഇന്ത്യയിൽ ദിവസവും പണം ചിലവഴിക്കുന്ന വ്യവസായപ്രമുഖൻ ഉണ്ടാകുമോ എന്ന കാര്യം സംശയമാണ്.

Google search engine

LEAVE A REPLY

Please enter your comment!
Please enter your name here