‘എമ്പുരാൻ’നു ശേഷം പുതിയ ചിത്രവുമായി മുരളി ഗോപി; ആര്യ നായകനാകുന്ന സിനിമയ്ക്ക് തുടക്കം.

0
85



മുരളി ഗോപി രചന നിർവ്വഹിച്ച് മോഹൻലാൽ നായകനായി എത്തുന്ന വമ്പൻ ചിത്രം ‘എമ്പുരാൻ’ അണിയറയിൽ ഒരുങ്ങുകയാണ്. മുരളി ഗോപിയുടെ തന്നെ രചനയിൽ ഒരുങ്ങിയ ലൂസിഫറിന്റെ വൻ വിജയത്തിന് ശേഷം ഒരുങ്ങുന്ന ചിത്രമാണ് ‘എമ്പുരാൻ’. ചിത്രം തിയറ്ററുകളിലെത്താൻ അണിയറയിൽ ഒരുങ്ങി കൊണ്ടിരിക്കെ തന്നെ മുരളി ഗോപിയുടെ രചനയിൽ വീണ്ടുമൊരു ചിത്രത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. ജിയെൻ കൃഷ്ണകുമാർ സംവിധാനം ചെയ്യുന്ന സിനിമയുടെ പൂജ തമിഴ്നാട്ടിലെ. 3,000 വർഷം പഴക്കമുള്ള തമിഴ്നാട്ടിലെ പ്രമുഖ ക്ഷേത്രങ്ങളിൽ ഒന്നാണ് മംഗളനാഥസ്വാമി ശിവ ക്ഷേത്രത്തിൽ വച്ചു നടന്നു.

ആര്യ നായകനാകുന്ന ഈ മലയാള – തമിഴ് ചിത്രത്തിൽ ശാന്തി ബാലകൃഷ്ണൻ, നിഖില വിമൽ, സരിത കുക്കു, ഇന്ദ്രൻസ്, മുരളി ഗോപി, സിദ്ധിക്ക്, രഞ്ജി പണിക്കർ, ശരത് അപ്പാനി, തരികിട സാബു, തുടങ്ങി വൻ താരനിരയാണ് അണിനിരക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലെ നിരവധി താരങ്ങളും ചിത്രത്തിൽ വേഷമിടുന്നു.

ടിയാൻ എന്ന ബിഗ് ബഡ്ജറ്റ് സിനിമയ്ക്ക് ശേഷം മുരളി ഗോപിയും ജിയെൻ കൃഷ്ണകുമാറും വീണ്ടും ഒന്നിക്കുന്ന സിനിമ കൂടിയാണ് ഇത്. സൂപ്പർ ഹിറ്റ് തമിഴ് സിനിമ മാർക്ക് ആന്റണിക്ക് ശേഷം മിനിസ്റ്റുഡിയോയുടെ ബാനറിൽ എസ്. വിനോദ് കുമാർ നിർമ്മിക്കുന്ന പതിനാലാമത് ചിത്രമാണ് ഇത്.

Google search engine

LEAVE A REPLY

Please enter your comment!
Please enter your name here