മൈൻഡ് ഗെയിം ത്രില്ലർ ചിത്രം ‘ചെക്ക്മേറ്റ്’ ! നായകൻ അനൂപ് മേനോൻ, റിലീസ് നാളെ…

0
45

നവാഗതനായ രതീഷ് ശേഖർ തിരക്കഥ, സംവിധാനം, സം​ഗീതം, ഛായാ​ഗ്രഹണം എന്നിവ നിർവഹിക്കുന്ന മൈൻഡ് ഗെയിം ത്രില്ലർ ചിത്രം ‘ചെക്ക്മേറ്റ്’ നാളെ (9 ഓഗസ്റ്റ് 2024) തിയറ്റർ റിലീസ് ചെയ്യും. പൂർണ്ണമായും ന്യൂയോർക്കിൽ ചിത്രീകരിച്ച ഈ ചിത്രത്തിൽ നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോൻ നായക കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ ചിത്രത്തിലെ മറ്റൊരു സുപ്രധാന വേഷം ലാലാണ് കൈകാര്യം ചെയ്യുന്നത്. വാക്സിനാണ് പ്രമേയം. ‘ഓരോ നീക്കവും നിങ്ങളുടെ അവസാന നീക്കമായിരിക്കാം’ എന്ന ടാഗ്‍ലൈനോടെയാണ് ചിത്രം എത്തുന്നത്. ചിത്രത്തിലെ സംഭാഷണങ്ങൾ രതീഷ് ശേഖറും ധന്യ സുരേഷ് മേനോനും ചേർന്നാണ് തയ്യാറാക്കിയത്.

ഫിലിപ്പ് കുര്യൻ എന്ന കഥാപാത്രമായ് അനൂപ് മേനോൻ പ്രത്യക്ഷപ്പെടുന്ന ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങൾ രേഖ ഹരീന്ദ്രൻ, രാജലക്ഷ്മി, അഞ്ജലി മോഹനൻ, വിശ്വം നായർ തുടങ്ങിയവരാണ് അഭിനയിക്കുന്നത്. അമേരിക്കയിലെ ഒരു ഫാർമ്മ കമ്പനി ഉടമയുടെ ജീവിതത്തിലേക്ക് കടന്നുവകരുന്ന മനുഷ്യരിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലർ, ടീസർ എന്നിവയോടൊപ്പം കെ എസ് ചിത്ര ആലപിച്ച ‘കൺമണി എൻ നെഞ്ചിലെ’ എന്ന ​ഗാനവും വേടൻ ആലപിച്ച ‘വീരൻ’ എന്ന ​ഗാനവും പുറത്തുവിട്ടിട്ടുണ്ട്.

Checkmate – Official Trailer
Checkmate – Official Teaser
Song – Kanmani
Song – Veeran

എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: പോൾ കറുകപ്പിള്ളിൽ, ലിൻഡോ ജോളി, കേരള ടൈംസ് യുഎസ്എ, ചിത്രസംയോജനം: രതീഷ് ശേഖർ, പ്രജീഷ് പ്രകാശ്, സൗണ്ട് ഡിസൈൻ: ധനുഷ് നായനാർ, പശ്ചാത്തലസംഗീതം: റുസ്ലൻ പെരെഷിലോ, സൗണ്ട് മിക്സിംഗ്: വിഷ്ണു സുജാതൻ, ഗാനരചന: ബി കെ ഹരിനാരായണൻ, ധന്യ സുരേഷ് മേനോൻ, ജോ പോൾ, വിനായക് ശശികുമാർ, പ്രൊഡക്ഷൻ കൺട്രോളർ: വിനോദ് മംഗലത്ത്, പോസ്റ്റ് പ്രൊഡക്ഷൻ സൂപ്പർവൈസർ: സംഗീത് പ്രതാപ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബാലചന്ദർ ശേഖർ, ക്രിയേറ്റീവ് ഡയറക്ടർ: സൗമ്യ രാജൻ, പ്രൊജക്ട് ഡിസൈനർ: ശ്യാം കൃഷ്ണ, പ്രൊഡക്ഷൻ ഡിസൈനർ: സ്വപ്നീൽ ബദ്ര, ചീഫ് സ്ട്രാറ്റജിസ്റ്റ്: രേഖ ഹരീന്ദ്രൻ, ഫിനാൻസ് കൺട്രോളർ: കൃഷ്ണദാസ്, കളറിസ്റ്റ്: ബിലാൽ റഷീദ്, വി.എഫ്.എക്സ്: ഗാസ്പർ മ്ലാകർ, ഡിഐ: അസദ്, അഖിൽ, സബ്ടൈറ്റിൽ: ഫിൽ ഇൻ ദ ബ്ലാങ്ക്സ്, വിഷ്വൽ പ്രൊമോഷൻസ്: ​സ്നേക്ക്പ്ലാന്റ് എൽഎൽപി, വിതരണം: ​ഗുഡ് ഫെല്ലാസ് ഇൻ ഫിലിം, പിആർഒ: പി ശിവപ്രസാദ്.

Google search engine

LEAVE A REPLY

Please enter your comment!
Please enter your name here