
താരസംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് നടന്‍ സിദ്ദിഖ് രാജിവച്ചു. അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാലിന് രാജിക്കത്ത് അയക്കുകയായിരുന്നു. തനിക്കെതിരെ ഉയര്‍ന്ന ലൈംഗിക അരോപണത്തിന്റെ പശ്ചാത്തലത്തിലാണ് സിദ്ദിഖ് സ്വമേധയ രാജിവെച്ചിരിക്കുന്നത്.
2019-ലാണ് നടി ആദ്യമായി സിദ്ദിഖിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചത്, എന്നാൽ ഈ അടുത്ത കാലത്താണ് ഇക്കാര്യം വീണ്ടും വാർത്തകളിൽ നിറഞ്ഞത്. അവൾ 2016-ൽ നടന്ന സംഭവത്തെക്കുറിച്ച് വെളിപ്പെടുത്തുകയും, സിദ്ദിഖ് തന്റെ സിനിമ പ്രിവ്യൂവിന് ശേഷം, ഒരുപാട് വ്യക്തിപരമായ ആവശ്യങ്ങൾ നിർബന്ധിതമാക്കാൻ ശ്രമിച്ചുവെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് ശേഷം നടി ഇന്നലെ ചാനലുകൾക്ക് മുന്നിൽ വീണ്ടും തൻ്റെ അനുഭവം തുറന്ന് പറഞ്ഞത്
