100 ദിവസത്തെ ചിത്രീകരണത്തിൽ 60 ദിവസം ആക്ഷൻ രം​ഗങ്ങൾ ! ഉണ്ണി മുകുന്ദൻ മാസ്സീവ്-വയലൻസ് ചിത്രം ‘മാർക്കോ’ ചിത്രീകരണം പൂർത്തിയായി…

0
56

മലയാളത്തിലെ ഏറ്റവും വലിയ മാസ്സീവ്-വയലൻസ് ചിത്രം ‘മാർക്കോ’യുടെ ചിത്രീകരണം പൂർത്തിയായി. 100 ദിവസം നിണ്ടു നിന്ന ചിത്രീകരണത്തിൽ 60 ദിവസവും ആക്ഷൻ രം​ഗങ്ങളായിരുന്നു എന്നാണ് റിപ്പോർട്ട്. ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദെനി സംവിധാനം ചെയ്യുന്ന ഈ ചിത്രം ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദും ഉണ്ണി മുകുന്ദൻ ഫിലിംസും ചേർന്നാണ് നിർമ്മിക്കുന്നത്. വലിയ ക്യാൻവാസിൽ ഫുൾ പാക്കഡ്‌ ആക്ഷൻ ത്രില്ലർ സിനിമയായാണ് ചിത്രം ഒരുങ്ങുന്നത്. ‘കെ.ജി.എഫ്’, ‘സലാർ’ എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്രൂർ സംഗീതം പകരുന്ന ആദ്യ മലയാള സിനിമ എന്ന സവിശേഷതയോടെ എത്തുന്ന ഈ ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത് കലൈകിംഗ് സൺ ഉൾപ്പടെ ബോളിവുഡിലേയും കോളിവുഡിലേയും മികച്ച ആക്ഷൻ കോറിയോഗ്രാഫേഴ്സാണ്.

2019 ജനുവരി 18ന് പുറത്തിറങ്ങിയ ഹനീഫ് അദേനി ചിത്രം ‘മിഖായേൽ’ലെ വില്ലൻ കഥാപാത്രത്തിന്റെ പേരാണ് മാർക്കോ ജൂനിയർ. ഉണ്ണി മുകുന്ദൻ അവതരിപ്പിച്ച മാർക്കോ ജൂനിയറിനെ കേന്ദ്ര കഥാപാത്രമാക്കി ഒരുങ്ങുന്ന സ്പിൻ ഓഫ് ചിത്രമാണ് ‘മാർക്കോ’. സിദ്ദീഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ് (ടർബോ ഫെയിം), അഭിമന്യു തിലകൻ, യുക്തി തരേജ തുടങ്ങി നിരവധി താരങ്ങൾ അണിനിരക്കുന്ന ചിത്രത്തിലെ നായിക കഥാപാത്രവും മറ്റ് സുപ്രധാന വേഷങ്ങളും ബോളിവുഡ് താരങ്ങളാണ് അവതരിപ്പിക്കുന്നത്.

ഛായാഗ്രഹണം: ചന്ദ്രു സെൽവരാജ്, ചിത്രസംയോജനം: ഷമീർ മുഹമ്മദ്, സം​ഗീതം: വിനായക് ശശികുമാർ, ടാബ്‌സീ, ജിതിൻ രാജ്, കലാസംവിധാനം: സുനിൽ ദാസ്, മേക്കപ്പ്: സുധി സുരേന്ദ്രൻ, വസ്ത്രാലങ്കാരം: ധന്യാ ബാലകൃഷ്ണൻ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ: സ്യമന്തക് പ്രദീപ്, പ്രൊഡക്ഷൻ എക്സിക്യുട്ടീവ്: ബിനു മണമ്പൂർ, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, പ്രൊമോഷൻ കൺസൽട്ടന്റ്: വിപിൻ കുമാർ, സ്പോട്ട് എഡിറ്റർ: ഷിജിത് പി നായർ, വി എഫ് എക്സ്: 3 ഡോർസ്, സ്റ്റിൽസ്: നന്ദു ഗോപാലകൃഷ്ണൻ, പിആർഒ: ആതിര ദിൽജിത്ത്, വാഴൂർ ജോസ്.

Google search engine

LEAVE A REPLY

Please enter your comment!
Please enter your name here