മമ്മൂട്ടിയുടെ പിറന്നാൾ ദിനത്തിൽ ‘ഡൊമിനിക്ക് ആൻഡ് ദ ലേഡീസ്’ പേഴ്‌സ്’ ഫസ്റ്റ് ലുക്ക് പുറത്ത് ! സംവിധാനം ഗൗതം മേനോൻ…

0
47

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന സിനിമയാണ് ‘ഡൊമിനിക്ക് ആൻഡ് ദ ലേഡീസ്’ പേഴ്‌സ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഇന്ന് (7 സെപ്റ്റംബർ 2024) മമ്മൂട്ടിയുടെ 73ആം പിറന്നാൾ ദിനത്തിൽ പുറത്തുവിട്ടു. ഡോക്ടർ സൂരജ് രാജൻ, ഡോക്ടർ നീരജ് രാജൻ എന്നിവർ ചേർന്ന് തിരക്കഥ രചിച്ച ചിത്രം മമ്മൂട്ടി കമ്പനിയുടെ ബാനറിലാണ് നിർമ്മിക്കുന്നത്. വേഫറർ ഫിലിംസാണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്.

മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ആറാമാത്തെ ചിത്രമാണ് ‘ഡൊമിനിക്ക് ആൻഡ് ദ ലേഡീസ്’. വിനീത്, ഗോകുൽ സുരേഷ്, ലെന, സിദ്ദിഖ്, വിജി വെങ്കടേഷ്, വിജയ് ബാബു തുടങ്ങിയവർ സുപ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം കൊച്ചി, മൂന്നാർ എന്നിവിടങ്ങളിലായാണ് ചിത്രീകരിക്കുന്നത്. ഗൗതം വാസുദേവ് മേനോൻ ആദ്യമായ് സംവിധാനം ചെയ്യുന്ന മലയാള ചിത്രമാണിത്.

ഛായാഗ്രഹണം: വിഷ്ണു ആർ ദേവ്, ചിത്രസംയോജനം: ആന്റണി, സംഗീതം: ദർബുക ശിവ, സൗണ്ട് മിക്സിംഗ്: തപസ് നായക്, സൗണ്ട് ഡിസൈൻ: കിഷൻ മോഹൻ, എക്സികുട്ടീവ് പ്രൊഡ്യൂസർ: ജോർജ് സെബാസ്റ്റ്യൻ, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിങ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: അരിഷ് അസ്‌ലം, കോ-ഡയറക്ടർ: പ്രീതി ശ്രീവിജയൻ, പ്രൊഡക്ഷൻ കൺട്രോളർ: അരോമ മോഹൻ, കലാസംവിധാനം: ഷാജി നടുവിൽ, വസ്ത്രാലങ്കാരം: സമീര സനീഷ്, അഭിജിത്, മേക്കപ്പ്: ജോർജ്‌ സെബാസ്റ്റ്യൻ, റഷീദ് അഹമ്മദ്, സംഘട്ടനം: സുപ്രീം സുന്ദർ, കലൈ കിങ്‌സൺ, സ്റ്റിൽസ്: അജിത് കുമാർ, പബ്ലിസിറ്റി ഡിസൈൻ: എസ്തെറ്റിക് കുഞ്ഞമ്മ, ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്ണർ: ട്രൂത് ഗ്ലോബൽ ഫിലിംസ്, ഡിജിറ്റൽ മാർക്കറ്റിംഗ്: വിഷ്ണു സുഗതൻ, പിആർഒ: ശബരി.

Google search engine

LEAVE A REPLY

Please enter your comment!
Please enter your name here