Categories: Malayalam Film News

പിരിഞ്ഞെങ്കിലും ഞങ്ങള്‍ ഇടയ്ക്കിടെ കാണാറുണ്ട്, ഇന്നും സ്‌നേഹവും ബഹുമാനവും ഞങ്ങള്‍ക്കിടെ ഉണ്ട്; ആമിര്‍ ഖാന്‍ – M3DB




ബോളിവുഡിന്റെ പ്രിയപ്പെട്ട താരമാണ് ആമിര്‍ ഖാന്‍. ഇദ്ദേഹം രണ്ട് വിവാഹം കഴിച്ചിട്ടുണ്ട്. എന്നാല്‍ രണ്ടു വിവാഹബന്ധവും പിന്നീട് വേര്‍പെടുത്തി. വിവാഹമോചനം നേടിയെങ്കിലും തന്റെ ആദ്യ ഭാര്യമാരുമായി ഇപ്പോഴും അടുത്ത സൗഹൃദമുണ്ടെന്ന് ആമിര്‍ ഖാന്‍ പറയുന്നു. ആഴ്ചയില്‍ ഒരിക്കലെങ്കിലും ഞങ്ങള്‍ ഒത്തുചേരാര്‍ ഉണ്ടെന്നും കോഫി വിത്ത് കരണ്‍ ഷോയില്‍ എത്തിയപ്പോള്‍ നടന്‍ പറഞ്ഞു.

ബന്ധം വേര്‍പ്പെടുത്തിയെങ്കിലും റീനയുമായും കിരണമായും ഇപ്പോഴും സൗഹൃദം ഉണ്ട്. എത്ര വലിയ തിരക്കാണെങ്കിലും ആഴ്ചയില്‍ ഒരിക്കല്‍ ഞങ്ങള്‍ ഒത്തുകൂടാറുണ്ട്. ഞങ്ങള്‍ക്കിടയില്‍ ഇന്നും പരസ്പര സ്‌നേഹവും ബഹുമാനവും കരുതലും എല്ലാമുണ്ട്. അതേസമയം മക്കളുടെ കാര്യങ്ങളെല്ലാം ഞങ്ങള്‍ ഒന്നിച്ചാണ് ചെയ്യുന്നത് എന്നും നടന്‍ പറഞ്ഞു.


ഈ അടുത്താണ് ആമിറും കിരണും 15 വര്‍ഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിച്ചത്. സോഷ്യല്‍ മീഡിയ വഴി ഇത് അറിയിക്കുകയും ചെയ്തു. ഭാര്യ ഭര്‍ത്താവ് സ്ഥാനങ്ങള്‍ ഇനിയില്ലെന്നും വിവാഹബന്ധം വേര്‍പ്പെടുത്തുന്നു എന്നാണ് നടന്‍ പറഞ്ഞത്. മകന്‍ ആസാദിന് നല്ല പേരന്‍സ് ആയി ഞങ്ങള്‍ എന്നും ഉണ്ടാവും എന്നും ഇവര്‍ അറിയിച്ചിരുന്നു.


റീന ദത്തയെയായിരുന്നു ആദ്യം ആമിര്‍ഖാന്‍ വിവാഹം ചെയ്തത്. 16 വര്‍ഷത്തിന് ശേഷമായാണ് ഇരുവരും വേര്‍പിരിഞ്ഞത്. ലഗാന്റെ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു കിരണ്‍. ലിവിങ് റ്റുഗദറിലായിരുന്ന ഇരുവരും വര്‍ഷങ്ങള്‍ക്ക് ശേഷമായാണ് വിവാഹിതരായത്. ഇറ ഖാനും ജുനൈദ് ഖാനുമാണ് റീനാ ദത്തയുടെ മക്കള്‍. ആസാദ് റാവു ഖാനാണ് കിരണിന്റെ മകന്‍.







user

Recent Posts

ബ്ലോക്ക് ബസ്റ്റർ മാർക്കോയ്ക്ക് ശേഷം ഷെരീഫ് മുഹമ്മദ്‌ !! പെപ്പേ നായകനാകുന്ന പാൻ ഇന്ത്യൻ ആക്ഷൻ ചിത്രം ‘കാട്ടാളൻ’ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ!!

കേരളത്തിന്‌ അകത്തും പുറത്തും ഏറെ ഖ്യാതി നേടിയ മാർക്കോ എന്ന ആക്ഷൻ ത്രില്ലർ ചിത്രത്തിന് ശേഷം ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…

6 hours ago

സിനിമകൾ എല്ലാം വമ്പൻ ഹിറ്റ്; ഗുരുവായൂരപ്പന് നവീകരിച്ച മഞ്ജുളാൽ തറയും പുതിയ ഗരുഡ ശില്പവും സമർപ്പിച്ച് നിർമ്മാതാവ് വേണു കുന്നപ്പിള്ളി.

കാവ്യാ ഫിലിം കമ്പനി ഉടമയും വ്യവസായിയും മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവുമായ വേണു കുന്നപ്പിള്ളി, ശ്രീ ഗുരുവായൂരപ്പന്റെ സന്നിധിയിൽ നവീകരിച്ച…

6 hours ago

വീണ്ടും മലയാളത്തിൽ ഒരു റാപ്പ് ഹിറ്റ്; ‘ചാക്ക്’ ശ്രദ്ധ നേടുന്നു..

https://youtu.be/lHrDDuFjhDY?si=_Qz4pijgDIy_rwGV ഡബ്സി, നീരജ് മാധവ്, തിരുമാലി, ബേബി ജീൻ, ഫെജോ, വേടൻ തുടങ്ങിയ ഹിറ്റ് റാപ്പേഴ്‌സിന്റെ ഗാനങ്ങൾ വാഴുന്ന മലയാള…

6 hours ago

‘കിനാവള്ളി’യുടെ എഴുത്തുകാരൻ ശ്യാം ശീതൾ സംവിധാനത്തിൽ നവാഗത കൂട്ടായ്മയിൽ ‘എൻ്റെ’യിലെ പ്രണയ ഗാനം പുറത്തിറങ്ങി.

ഹിറ്റ് ചിത്രം കിനാവള്ളി ഫെയിം ശ്യാം ശീതൾ സംവിധാനം നിർവ്വഹിക്കുന്ന രണ്ടാമത്തെ ഹ്രസ്വ ചിത്രമാണ് ‘എൻ്റെ’. ആദ്യമായി ഒരുക്കിയ ചിത്രത്തിന്…

2 weeks ago

മാർക്കോയ്ക്ക് ശേഷം ഉണ്ണി മുകുന്ദൻ, കൂടെ വൻതാരനിരയും; “ഗെറ്റ് സെറ്റ് ബേബി” ഫെബ്രുവരി 21ന്..

സൂപ്പർ താര പദവിലേക്ക് ഉയർത്തിയ ബ്ലോക്ക് ബസ്റ്റർ ചിത്രം മാര്‍ക്കോയ്ക്ക് ശേഷം ഉണ്ണിമുകുന്ദന്‍ നായകനാകുന്ന 'ഗെറ്റ് സെറ്റ് ബേബി' റിലീസിന്…

3 weeks ago

“രേഖാചിത്രം” വിജയചരിത്രം ; ബോക്സ് ഓഫീസിൽ 75കോടി കടന്നു…

ആഗോള ബോക്സ് ഓഫീസിൽ വമ്പൻ കുതിപ്പ് തുടർന്ന് ആസിഫ് അലി ചിത്രമായ 'രേഖാചിത്രം'. ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്തു…

3 weeks ago