Categories: Malayalam Film News

ഇത് വരെ സുരേഷ് ഏട്ടനെ നേരിട്ട് കാണാന്‍ ഉള്ള ഭാഗ്യം ഉണ്ടായിട്ടില്ല, അത് ഈ സിനിമ കൊണ്ടും സാധിച്ചില്ല; നടന്‍ നിര്‍മ്മല്‍ പാലായി – M3DB




സിനിമ പാപ്പന്‍ തന്നെയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. സുരേഷ് ഗോപിയുടെ ഒരു ഒന്നൊന്നര ചിത്രം തന്നെ. വലിയൊരു ഇടവേളയ്ക്ക് ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും പാപ്പന് ഉണ്ട്. ഇപ്പോള്‍ ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതിന്റെ സന്തോഷ പങ്കുവെച്ചിരിക്കുകയാണ് നടന്‍ നിര്‍മ്മല്‍ പാലായി. ഈ പടത്തിലേക്ക് നിന്നെ വിളിക്കാന്‍ പറഞ്ഞത് ജോഷി സാര്‍ തന്നെയാണെന്നും താരം പറയുന്നു.


നിര്‍മല്‍ പാലാഴിയുടെ വാക്കുകള്‍.. ജോഷി സാറിന്റെ സിനിമയില്‍ ഒരു വേഷം ആഗ്രഹിക്കാത്ത കലാകാരന്‍മാര്‍ വളരെ കുറവായിരിക്കും. കുറച്ചുകൂടെ സിനിമയൊക്കെ കിട്ടി ഞാന്‍ എന്ന നടനെ സാര്‍ തിരിച്ചറിയുന്ന കാലത്ത് വീട്ടില്‍ പോയിട്ട് വെറുപ്പിച്ചിട്ടാണെങ്കിലും സാറിന്റെ പടത്തില്‍ ഒരു കുഞ്ഞു വേഷമെങ്കിലും ചെയ്യണം എന്ന ആഗ്രഹം എനിക്കും ഉണ്ടായിരുന്നു.

 

ഒരു ദിവസം ഉച്ചക്ക് വന്ന ഫോണില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മുരുകന്‍ എട്ടനായിരുന്നു അടുത്ത ഒരു രണ്ട് ദിവസത്തേക്ക് ഒഴിവുണ്ടോ എന്ന് ചോദിച്ചുകൊണ്ട്. ജോഷി സാര്‍ സംവിധാനം ചെയ്യുന്ന ‘പാപ്പന്‍’ സിനിമയില്‍ ഒരു കുഞ്ഞു വേഷം. ഇനി അഥവാ ഒഴിവ് ഇല്ലെങ്കില്‍ പോലും ഞാന്‍ എങ്ങനെയെങ്കിലും ഒഴിവ് ഉണ്ടാക്കി അതില്‍ പോയി ചെയ്യും കാരണം എന്റെ സ്വപ്നങ്ങളില്‍ ജോഷി സാറിന്റെ സിനിമയില്‍ ചെയ്യുക എന്നത് ഒരുപാട് വര്‍ഷം കഴിഞ്ഞാല്‍ മാത്രം അത്രയും കഷ്ടപെട്ടാല്‍ കിട്ടുന്ന ഒന്ന് മാത്രമാണ്.


അതിന്റെ ഇരട്ടി മധുരം എന്നത് പണ്ട് മുതലേ ഒരു സൂപ്പര്‍ താരം എന്ന നിലയിലും കൂടുതല്‍ അറിഞ്ഞപ്പോള്‍ നല്ലൊരു മനുഷ്യന്‍ എന്ന നിലയിലും ഇഷ്ടവും ആരാധനയും മനസ്സില്‍ സൂക്ഷിക്കുന്ന സുരേഷ് ഏട്ടന്‍ (സുരേഷ് ഗോപി) നായകന്‍ ആവുന്ന സിനിമയില്‍ ഭാഗമാവാന്‍ കഴിഞ്ഞതില്‍ ഉള്ള സന്തോഷം.ഇത് വരെ സുരേഷ് ഏട്ടനെ നേരിട്ട് കാണാന്‍ ഉള്ള ഭാഗ്യം ഉണ്ടായിട്ടില്ല. അത് ഈ സിനിമ കൊണ്ടും സാധിച്ചില്ല. കാരണം കോമ്പിനേഷന്‍ സീനുകള്‍ ഒന്നും ഇല്ലായിരുന്നു.

പാപ്പന്‍ എന്ന സിനിമയിലേക്ക് എന്നെ വിളിച്ചപ്പോള്‍ ഞാന്‍ ഒരിക്കലും വിശ്വസിക്കാത്ത ഒരു കാര്യം മുരുകന്‍ ഏട്ടന്‍ പറഞ്ഞു ഡാ.. ഈ പടത്തിലേക്ക് നിന്നെ വിളിക്കാന്‍ പറഞ്ഞത് ജോഷി സാര്‍ തന്നെയാ. ഒന്ന് പൊയ്‌ക്കോളി മുരുകേട്ടാ.. എന്ന് ഞാന്‍.അല്ലടാ സത്യം എന്ന്. എന്റെ സീന്‍ കഴിഞ്ഞു കാലില്‍ തൊട്ട് അനുഗ്രഹം വാങ്ങി പോവുമ്പോള്‍ സാറ് പറഞ്ഞു ടാ.. അടുത്ത തവണ പെട്ടന്ന് വന്ന് പോവാന്‍ സമ്മതിക്കില്ല ട്ടോ എനിക്ക് ഒപ്പന്‍ ആയുള്ള ഡെയ്റ്റ് വേണം അത് കേട്ടപ്പോള്‍ മനസ്സ് നിറഞ്ഞു ഒപ്പം കണ്ണും

 

 







user

Recent Posts

ബ്ലോക്ക് ബസ്റ്റർ മാർക്കോയ്ക്ക് ശേഷം ഷെരീഫ് മുഹമ്മദ്‌ !! പെപ്പേ നായകനാകുന്ന പാൻ ഇന്ത്യൻ ആക്ഷൻ ചിത്രം ‘കാട്ടാളൻ’ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ!!

കേരളത്തിന്‌ അകത്തും പുറത്തും ഏറെ ഖ്യാതി നേടിയ മാർക്കോ എന്ന ആക്ഷൻ ത്രില്ലർ ചിത്രത്തിന് ശേഷം ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…

6 hours ago

സിനിമകൾ എല്ലാം വമ്പൻ ഹിറ്റ്; ഗുരുവായൂരപ്പന് നവീകരിച്ച മഞ്ജുളാൽ തറയും പുതിയ ഗരുഡ ശില്പവും സമർപ്പിച്ച് നിർമ്മാതാവ് വേണു കുന്നപ്പിള്ളി.

കാവ്യാ ഫിലിം കമ്പനി ഉടമയും വ്യവസായിയും മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവുമായ വേണു കുന്നപ്പിള്ളി, ശ്രീ ഗുരുവായൂരപ്പന്റെ സന്നിധിയിൽ നവീകരിച്ച…

6 hours ago

വീണ്ടും മലയാളത്തിൽ ഒരു റാപ്പ് ഹിറ്റ്; ‘ചാക്ക്’ ശ്രദ്ധ നേടുന്നു..

https://youtu.be/lHrDDuFjhDY?si=_Qz4pijgDIy_rwGV ഡബ്സി, നീരജ് മാധവ്, തിരുമാലി, ബേബി ജീൻ, ഫെജോ, വേടൻ തുടങ്ങിയ ഹിറ്റ് റാപ്പേഴ്‌സിന്റെ ഗാനങ്ങൾ വാഴുന്ന മലയാള…

6 hours ago

‘കിനാവള്ളി’യുടെ എഴുത്തുകാരൻ ശ്യാം ശീതൾ സംവിധാനത്തിൽ നവാഗത കൂട്ടായ്മയിൽ ‘എൻ്റെ’യിലെ പ്രണയ ഗാനം പുറത്തിറങ്ങി.

ഹിറ്റ് ചിത്രം കിനാവള്ളി ഫെയിം ശ്യാം ശീതൾ സംവിധാനം നിർവ്വഹിക്കുന്ന രണ്ടാമത്തെ ഹ്രസ്വ ചിത്രമാണ് ‘എൻ്റെ’. ആദ്യമായി ഒരുക്കിയ ചിത്രത്തിന്…

2 weeks ago

മാർക്കോയ്ക്ക് ശേഷം ഉണ്ണി മുകുന്ദൻ, കൂടെ വൻതാരനിരയും; “ഗെറ്റ് സെറ്റ് ബേബി” ഫെബ്രുവരി 21ന്..

സൂപ്പർ താര പദവിലേക്ക് ഉയർത്തിയ ബ്ലോക്ക് ബസ്റ്റർ ചിത്രം മാര്‍ക്കോയ്ക്ക് ശേഷം ഉണ്ണിമുകുന്ദന്‍ നായകനാകുന്ന 'ഗെറ്റ് സെറ്റ് ബേബി' റിലീസിന്…

3 weeks ago

“രേഖാചിത്രം” വിജയചരിത്രം ; ബോക്സ് ഓഫീസിൽ 75കോടി കടന്നു…

ആഗോള ബോക്സ് ഓഫീസിൽ വമ്പൻ കുതിപ്പ് തുടർന്ന് ആസിഫ് അലി ചിത്രമായ 'രേഖാചിത്രം'. ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്തു…

3 weeks ago