നിമിഷനേരം കൊണ്ട് ആരാധകര്‍ ഏറ്റെടുത്ത സീരിയല്‍ ആണ് സ്വാന്തനം. ഇതിലെ കഥാപാത്രങ്ങളെല്ലാം വളരെപ്പെട്ടന്ന് തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കുടുംബ പശ്ചാതലത്തില്‍ ഒരുക്കിയ പരമ്പരയില്‍ പുതുമുഖങ്ങളും ഉണ്ട്. ഇതില്‍ പ്രേക്ഷകരുടെ ഇഷ്ട ജോഡികളാണ് ശിവനും അഞ്ജലിയും. ഇതില്‍ അഞ്ജലി എന്ന ഗോപിക ആദ്യ കാലങ്ങളില്‍ സിനിമയില്‍ തിളങ്ങിയിരുന്നു. ഇപ്പോഴിത ഓണത്തോടനുബന്ധിച്ചുള്ള ഗോപികയുടെ ഒരു ഫോട്ടോഷൂട്ടാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.
പുതിയ ഫോട്ടോഷൂട്ട് കണ്ട് ഗോപികയുടെ ആരാധകര്‍ ചോദിക്കുന്നത് ഇത് ഞങ്ങളുടെ അഞ്ജലി തന്നെയാണോ എന്നാണ്. മോഡേണും ട്രെഡീഷണും കൂട്ടിച്ചേര്‍ത്ത ഒരു ലുക്കിലാണ് ഗോപിക എത്തിയിരിക്കുന്നത്. അതിമനോഹരിയാണ് ചിത്രങ്ങളില്‍ താരം. ഫോട്ടോഷൂട്ടിന്റെ വീഡിയോ ഗോപിക തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. കൈയ്യില്‍ നിറയെ കറുപ്പ് കുപ്പിവള അണിഞ്ഞ് വലിയ കമ്മലുകള്‍ അണിഞ്ഞാണ് ഗോപികയെത്തിയിരിക്കുന്നത്.
സീരിയല്‍ നടി റെബേക്ക സന്തോഷാണ് ഗോപികയുടെ അതിമനോഹര ലുക്കിന് പിന്നില്‍. റെബേക്കയുടെ തന്നെ ബൈബേക്ക എന്ന സ്ഥാപനമാണ് വസ്ത്രങ്ങള്‍ ഒരുക്കിയിരിക്കുന്നത്. സെറ്റ് സാരിയും മോഡേണ്‍ രീതിയിലുള്ള ബ്ലൗസുമാണ് അഞ്ജലി ധരിച്ചിരുന്നത്. താരത്തിന്റെ ഹെയര്‍ സ്‌റ്റൈലിലും മാറ്റം വരുത്തിയിട്ടുണ്ട്. നിതിന്‍ സി നന്ദകുമാറാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. ഓണം സ്‌പെഷ്യലായ ചമക് തീമിലാണ് വസ്ത്രം ഒരുക്കിയിരിക്കുന്നത്.
ബാലതാരമായി അഭിനയലോകത്ത് എത്തിയ താരമാണ് ഗോപിക അനില്‍. തന്റെ കുട്ടിക്കാലത്ത് നല്ല നല്ല വേഷങ്ങള്‍ ചെയ്യാന്‍ ഈ നടിക്ക് കഴിഞ്ഞു. മോഹന്‍ലാലിന്റെ ബാലേട്ടനില്‍ ലാലിന്റെ മക്കളായി അഭിനയിച്ചത് ഗോപികയും സഹോദരിയും ആയിരുന്നു. പിന്നെ മമ്മൂട്ടിയുടെ വേഷത്തിലും അഭിനയിച്ചു. ശേഷം ദിലീപിന്റെ സദാനന്ദന്റെ സമയത്തിലും ബാലതാരമായി വന്നു. ഇതിന് പിന്നാലെ മറ്റു അവസരങ്ങളും ഗോപികക്ക് ലഭിച്ചു.