മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയാണ് എ എം എം എ. ഇപ്പോഴിതാ സംഘടനയെ കുറിച്ച് മനസ്സ് തുറക്കുകയാണ് നടി കാലടി ഓമന. ഒരു അഭിമുഖത്തിലാണ് താരം ഇതിനെക്കുറിച്ച് വ്യക്തമാക്കിയത്. താൻ ആ സ്ഥാനത്തേക്ക് ഇല്ല എന്ന് മുൻപ് ഇന്നസെൻറ് കയ്യും കാലും പിടിച്ച് പറഞ്ഞതാണ് എന്ന് ഇവർ പറയുന്നു. ഇന്നസെന്റ് മാറിയാണ് മോഹൻലാൽ ആസ്ഥാനത്തേക്ക് വരുന്നത്. വളരെ നല്ല പ്രവർത്തനങ്ങൾ ആണ് അദ്ദേഹത്തിൻറെ.
സംഘടനയുടെ കൈനീട്ടം കാത്തിരിക്കുന്ന ഒരുപാട് അമ്മമാർ ഉണ്ട്. 5 ലക്ഷം രൂപ വരെ ആശുപത്രി ചെലവിനും മറ്റുമൊക്കെ സംഘടനയിൽനിന്ന് കിട്ടാറുണ്ട്. വളരെ നന്നായി സംസാരിക്കുകയും പ്രസംഗിക്കുകയും ചെയ്യുന്ന വ്യക്തിയാണ് മോഹൻലാൽ. വർഷങ്ങളോളം ജനറൽ സെക്രട്ടറിയായിരുന്ന വ്യക്തി കൂടിയാണ് അദ്ദേഹം. ഭരണം കയ്യിൽ കൊടുത്താൽ ഭരിക്കാൻ അറിയുന്നവൻ ആയിരിക്കണം.
എല്ലാ തീരുമാനങ്ങളും മമ്മൂട്ടിയുമായി ആലോചിക്കാറുണ്ട് മോഹൻലാൽ. ഒറ്റയ്ക്ക് ഒരു തീരുമാനവും എടുക്കാറില്ല. അവർ തമ്മിൽ ഭയങ്കര സ്നേഹമാണ്. സിനിമയിൽ കാണുന്നതുപോലെ ഒന്നുമല്ല. എല്ലാമാസവും ഒന്നാം തീയതി കൈനീട്ടം പോലെ കിട്ടാറുണ്ട്.
ഇടവേള ബാബുവിന്റെ പ്രവർത്തനവും സംഘടനയിൽ പറയാതിരിക്കാൻ പറ്റില്ല. അത്രയും മികച്ച പ്രവർത്തനങ്ങളാണ് അദ്ദേഹം നടത്തുന്നത്. സംഘടനയുടെ സെക്രട്ടറിയായി ഇരിക്കുന്നതുകൊണ്ട് അദ്ദേഹത്തിന് സിനിമയിൽ കാര്യമായ അവസരങ്ങൾ ഒന്നും ലഭിക്കുന്നില്ല. വല്ലപ്പോഴും കിട്ടുന്ന അവസരങ്ങളിൽ മാത്രമാണ് അദ്ദേഹം അഭിനയിക്കുന്നത് എന്നും അവർ പറഞ്ഞു.