
സുരേഷ് ഗോപി ചിത്രം പാപ്പന് മികച്ച പ്രതികരണം ആണ് ലഭിച്ചത്. എന്നാല്‍ ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവച്ചതിന് പിന്നാലെ ചില മോശം കമന്റുകള്‍ വന്നിരുന്നു. ഇപ്പോള്‍ ഇതില്‍ പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് നടി മാലാ പാര്‍വതി. പോസ്റ്ററിന്റെ താഴെ ചില മോശം കമന്റുകള്‍ കാണാനിടയായി. നിങ്ങളുടെ രാഷ്ട്രീയ എതിര്‍പ്പുകള്‍ രാഷ്ട്രീയമായി തീര്‍ക്കണമെന്നും മാലാ പാര്‍വതി അഭ്യര്‍ത്ഥിച്ചു.
‘ബഹുമാനപ്പെട്ട എഫ്ബി പേജിലെ സ്‌നേഹിതരേ. ഒരപേക്ഷയുണ്ട്. ‘പാപ്പന്‍ ‘ എന്ന ചിത്രത്തിന്റെ ഒരു പോസ്റ്റര്‍, ഷെയര്‍ ചെയ്തതോടെ.. പോസ്റ്ററിന്റെ താഴെ ചില മോശം കമന്റുകള്‍ കാണാനിടയായി. ദയവ് ചെയ്ത് അത് ഒഴിവാക്കുക. നിങ്ങളുടെ രാഷ്ട്രീയ എതിര്‍പ്പുകള്‍.. രാഷ്ട്രീയമായി തീര്‍ക്കുക!’, എന്നാണ് മാലാ പാര്‍വതി ഫേസ്ബുക്കില്‍ കുറിച്ചത്.
മാലാ പാര്‍വതിയുടെ പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രം?ഗത്തെത്തുന്നത്. ‘രാഷ്ട്രീയം വെറെ സിനിമ വേറെ. വ്യക്തിപരമായി അങ്ങേരുടെ രാഷ്ട്രീയത്തോട് എതിര്‍പ്പുള്ള ആളാണ് ഞാന്‍ പക്ഷെ സിനിമയില്‍ അങ്ങേരുടെ രാഷ്ട്രീയം കടത്താത്തിടത്തോളം കാലം കണ്ടു ആസ്വദിക്കുക തന്നെ ചെയ്യും, സുരേഷ് ഏട്ടന്റെ ഒരു പടം വിജയിച്ചാല്‍ രണ്ടു പാവങ്ങള്‍ക്ക് അതിന്റെ പ്രയോജനം ഉണ്ടാവും.. സിനിമയിലും ജീവിതത്തിലും ഹീറോ’,എന്നിങ്ങനെയാണ് ചില കമന്റുകള്‍.