
മലയാളികൾക്ക് സുപരിചിതയായ നടിയാണ് പ്രിയ വാര്യർ. ഒരൊറ്റ കണ്ണിറുക്കൽ രംഗത്തിലൂടെ ആണ് താരം പ്രശസ്തി നേടുന്നത്. ഒരു അഡാർ ലവ് എന്ന ചിത്രത്തിലെ ഒരു രംഗമായിരുന്നു ഇത്. പ്രിയയ്ക്ക് ഇപ്പോൾ ഇന്ത്യയിൽ പല ഭാഗങ്ങളിലും ആരാധകർ ഉണ്ട്. ബോളിവുഡിൽ അരങ്ങേറാൻ ഒരുങ്ങുകയാണ് താരം.

താരം നായികയായി ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രമാണ് ഹിന്ദിയിൽ ഒരുങ്ങുന്നത്. ഇതിന് പിന്നാലെ തെലുഗിലും സജീവമാകാൻ ഒരുങ്ങുകയാണ് പ്രിയ. ഇപ്പോഴിതാ ഒരു അഡാർ ലവ് എന്ന സിനിമയിലെ കണ്ണിറുക്കലിലൂടെ പ്രശസ്തി നേടിയതിന് പിന്നാലെ കടുത്ത സൈബർ ആക്രമണത്തിന് വിധേയയായി എന്നാണ് പ്രിയ വെളിപ്പെടുത്തുന്നത്. ഈയടുത്ത് കേന്ദ്രസർക്കാർ സ്കിൽ ഇന്ത്യ പദ്ധതിയുടെ സഹകരണത്തോടെ ട്രാപ്പ്ഡ് സോൺ എന്ന സംഘടന ഒരു സൈബർ കുറ്റകൃത്യ ജാഗ്രത ക്യാമ്പയിൻ ആരംഭിച്ചിരുന്നു.
ഇതിൻറെ അംബാസിഡറായി നടിപ്രിയ വാര്യർ ആണ് തിരഞ്ഞെടുക്കപ്പെട്ടത്. ഇതിന് പിന്നാലെയാണ് പ്രിയ സംഭവത്തിൽ പ്രതികരിച്ചത്. സൈബർ ആക്രമണങ്ങൾ മാനസികമായും വൈകാരികമായും ഏറെ വെല്ലുവിളി ഉയർത്തും എന്ന് പ്രിയ പറയുന്നു. അത് നേരിട്ട ഒരു വ്യക്തിയാണ് താൻ. അതുകൊണ്ടുതന്നെ ഈ മേഖലയിൽ സുരക്ഷിതരായി ഇരിക്കേണ്ടതിന്റെ പ്രാധാന്യം തനിക്കറിയാം.
ഏറ്റവും ഒടുവിൽ ചെയ്ത ലവ് ഹാക്കേഴ്സ് എന്ന സിനിമയിൽ നമ്മൾ ദൈനംദിനം കാണുന്ന പല കാര്യങ്ങളും കണ്ടു. ഇൻറർനെറ്റിന്റെ മറുവശമായ ഡാർക്ക് വെബ്ബിനെ പറ്റി കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കി. തട്ടിപ്പുകൾ തുടങ്ങി മനുഷ്യ കടത്ത് വരെ ഡാർക്ക് വെബ്ബിൻറെ മറവിൽ നടക്കുന്നുണ്ട്. സ്കൂളുകളും കോളേജുകളിലും ഇതിനെ കുറിച്ചുള്ള സെമിനാറുകളും മറ്റും നടത്തി കൂടുതൽ ബോധവൽക്കരണം നടത്തണമെന്ന് പ്രിയ പറയുന്നു.