Malayalam Film News

തിരിച്ചുവരവിൽ ശക്തമായ കഥാപാത്രവുമായ് സം​ഗീത ! ‘ആനന്ദ് ശ്രീബാല’ തിയറ്ററുകളിലേക്ക്…

1980-90 കളിൽ മലയാളം, തമിഴ്, കന്നഡ, തെലു​ഗു സിനിമകളിൽ നിറ സാന്നിധ്യമായിരുന്ന താരമാണ് സം​ഗീത മാധവൻ നായർ. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ​ഗോപി, ശ്രീനിവാസൻ, ജയറാം, മുകേഷ് തുടങ്ങി മലയാളത്തിലെ മുൻനിര താരങ്ങളുടെ നായികയായ് വേഷമിട്ട താരം നീണ്ട കാലയളവിന് ശേഷം അഭിനയത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. തമ്പി കണ്ണന്താനത്തിന്റെ സംവിധാനത്തിൽ 1992-ൽ പുറത്തിറങ്ങിയ ‘നാടോടി’ എന്ന ചിത്രത്തിലൂടെ മോഹൻലാലിന്റെ നായികയായ് മലയാളത്തിൽ അഭിനയം ആരംഭിച്ച താരം ഇതിനോടകം ഒരുപിടി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും മലയാളി പ്രേക്ഷകരുടെ മനം കവർന്നത് ശ്രീനിവാസൻ നായകനായെത്തിയ ‘ചിന്താവിഷ്ടയായ ശ്യാമള’യിലൂടെയാണ്. ചിത്രത്തിൽ ശ്രീനിവാസന്റെ ഭാര്യ ശ്യാമളയായാണ് സം​ഗീത വേഷമിട്ടത്. ശ്യാമളയെ പക്വതയോടെ കൈകാര്യം ചെയ്തതിന് മികച്ച നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരവും സം​ഗീതയെ തേടി എത്തിയിരുന്നു. ആ കഥാപാത്രത്തെ അഭിനയിക്കുമ്പോൾ തനിക്ക് 19 വയസ്സ് മാത്രമേ ഉണ്ടായിരുന്നൊള്ളൂ എന്നാണ് ഒരു പ്രമുഖ ചാനലിന് നൽകിയ ഇന്റർവ്യൂവിൽ സംഗീത പറഞ്ഞത്. നാടോടി റിലീസ് ചെയ്ത് 32 വർഷത്തിന് ശേഷം മോഹൻലാലിനൊപ്പം ‘ഹൃദയപൂർവ്വം’ എന്ന ചിത്രം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് താരമിപ്പോൾ.

ചെറു പ്രായത്തിൽ അഭിനയത്തിൽ തുടക്കമിട്ട സം​ഗീത സിനിമയിൽ സജ്ജീവമായ് നിൽക്കുമ്പോഴാണ് അപ്രതക്ഷ്യമായത്. ഛായാ​ഗ്രാഹകൻ എസ് ശരവണനെയാണ് സം​ഗീത വിവാഹം ചെയ്തത്. ഭാര്യയും അമ്മയുമായതോടെ കു​ടുംബിനിയായി. 2014-ൽ പുറത്തിറങ്ങിയ ‘നഗര വാരിധി നടുവിൽ ഞാൻ’ എന്ന ചിത്രത്തിൽ വീണ്ടും ശ്രീനിവാസനോടൊപ്പം വേഷമിട്ട ശേഷം സിനിമയിൽ നിന്നും മാറിനിന്ന സം​ഗീത 2023-ൽ പുറത്തിറങ്ങിയ ‘ചാവേർ’ലൂടെ വൻ തിരിച്ചുവരവ് നടത്തി. വർഷങ്ങളുടെ നീണ്ട കാലയളവിനൊടുവിൽ പുതിയ രൂപത്തിലും ഭാവത്തിലും പ്രേക്ഷകരെ ഞെട്ടിക്കുന്ന കഥാപാത്രമായ് സ്ക്രീനിൻ പ്രത്യക്ഷപ്പെടാൻ ഒരുങ്ങുന്ന താരത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് വിഷ്ണു വിനയ് സംവിധാനം ചെയ്യുന്ന ‘ആനന്ദ് ശ്രീബാല’. അഭിലാഷ് പിള്ള തിരക്കഥ രചിച്ച ചിത്രം നവംബർ 15 മുതൽ തിയറ്ററുകളിലെത്തും. മലയാളത്തിലെ പ്രമുഖ നിർമ്മാണ കമ്പനികളായ കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പ്രിയ വേണു, നീതാ പിന്റോ എന്നിവരാണ് നിർമ്മാതാക്കൾ.

‘2018’നും ‘മാളികപ്പുറം’നും ശേഷം കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും വീണ്ടും ഒന്നിക്കുന്ന ‘ആനന്ദ് ശ്രീബാല’. ലോ കോളേജ് വിദ്യാർത്ഥിയായ മെറിൻന്റെ മരണവും അതിനോടനുബന്ധിച്ചുള്ള പോലീസിന്റെ അന്വേക്ഷണവുമാണ് ചിത്രത്തിൽ പ്രമേയം. ആനന്ദ് ശ്രീബാലയായ് അർജ്ജുൻ അശോകനും മെറിനായ് മാളവിക മനോജും വേഷമിടുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ അപർണ്ണദാസ്, സൈജു കുറുപ്പ്, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ഇന്ദ്രൻസ്, സംഗീത, മനോജ് കെ യു, ശിവദ, അസീസ് നെടുമങ്ങാട്, കോട്ടയം നസീർ, നന്ദു, സലിം ഹസ്സൻ, കൃഷ്ണ, വിനീത് തട്ടിൽ, മാസ്റ്റർ ശ്രീപദ്, സരിത കുക്കു, തുഷാരപിള്ള തുടങ്ങിവരാണ് അഭിനയിക്കുന്നത്.

ഛായാഗ്രഹണം: വിഷ്ണു നാരായണൻ, ചിത്രസംയോജനം: കിരൺ ദാസ്, സംഗീതം: രഞ്ജിൻ രാജ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: ബിനു ജി നായർ, ലൈൻ പ്രൊഡ്യൂസേർസ്: ഗോപകുമാർ ജി കെ, സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ: ഷാജി പട്ടിക്കര, ടീസർ കട്ട്: അനന്ദു ഷെജി അജിത്, ഡിസൈൻ: ഓൾഡ് മോങ്ക്സ്, സ്റ്റീൽസ്: ലെബിസൺ ഗോപി, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Reshma Muraleedharan Tp

Recent Posts

ട്രാൻസ്ജെൻഡർ അഭിനയിച്ചു..മരണമാസ്സിൽ കട്ട് !! സൗദിയിൽ വിലക്ക്, കുവൈത്തിൽ റീ എഡിറ്റ്..

ബേസിൽ ജോസഫ് നായകനായി എത്തുന്ന മരണമാസ്സ്‌ എന്ന ചിത്രം സൗദിയിലും കുവൈറ്റിലും നിരോധിച്ചു. സിനിമയുടെ കാസ്റ്റിൽ ട്രാൻസ്ജെൻഡർ ആയ വ്യക്തി…

1 week ago

മലയാളത്തിലെ ആദ്യത്തെ ഗെയിം ത്രില്ലർ സിനിമ ‘ബസൂക്ക’ നാളെ മുതൽ; റിലീസിനു മുൻപൊരു സാമ്പിൾ വെടിക്കെട്ട്..

https://www.youtube.com/watch?v=V-skhp_Rv44 'നമ്മുടെ മുന്നോട്ടുള്ള യാത്രയിൽ മുന്നിൽ ശത്രുക്കളെ കണ്ടാൽ, ഒരു കാര്യം ഉറപ്പിക്കാം, നമ്മൾ തിരഞ്ഞെടുത്ത വഴിയും ദിശയും കൃത്യമാണ്'.…

1 week ago

ആലപ്പുഴ ജിംഖാന ടീമിന് പ്രശംസയുമായി ശിവകാർത്തികേയൻ..

ബ്ലോക്ക്ബസ്റ്റർ ചിത്രം ‘തല്ലുമാല’യ്ക്കു ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം…

1 week ago

മാസ്മരികം ഇതോ….മറ്റൊരു മാസ് വെറൈറ്റി ഗാനവുമായി ‘മരണമാസ്സ്‌’ : നാളെ പ്രദർശനത്തിനെത്തുന്നു

https://youtu.be/uAMmUuZYX1I?si=N9gaVEYIyZ8uAh0b വിഷു റിലീസായി നാളെ തിയേറ്ററുകളിലെത്തുന്ന ബേസിൽ ജോസഫ് ചിത്രം മരണമാസ്സിലെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങിയിരിക്കുന്നു. ‘മാസ്മരികം’ എന്ന…

1 week ago

എല്ലാരും കൺവിൻസിങ് ആകാൻ റെഡിയായിക്കോ!! സുരേഷ് കൃഷ്ണ പ്രധാന വേഷത്തിൽ.. ‘മരണമാസ്സ്‌’ ഏപ്രിൽ പത്തിന്..

https://www.youtube.com/watch?v=-6wvnuMYIAQ നവാ​ഗതനായ ശിവപ്രസാദ് സംവിധാനം ചെയ്ത് നടൻ ടൊവിനോ തോമസ് നിർമിച്ച് ബേസിൽ ജോസഫ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ്…

2 weeks ago

എന്ത് കൊണ്ട് “ആലപ്പുഴ ജിംഖാന” ..?

https://youtu.be/acCVmR5RrN0?si=1LW95bl9T-3nH4y2 ഏറെ പ്രതീക്ഷകൾ നൽകി കൊണ്ടാണ് ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത "ആലപ്പുഴ ജിംഖാന“ ഏപ്രിൽ പത്തിന് വിഷു റിലീസായി…

2 weeks ago