
നടിയെ ആക്രമിച്ച സംഭവത്തിൽ ദിലീപിന് പങ്കുണ്ട് എന്ന് താൻ വിശ്വസിക്കുന്നില്ല എന്ന് പ്രതികരിക്കുകയാണ് നടി ശാലു മേനോൻ. ഒരു അഭിമുഖത്തിനിടയിലാണ് താരം ഇതിനെക്കുറിച്ച് സംസാരിച്ചത്. താൻ ഇക്കാര്യങ്ങൾ ഒന്നും വിശ്വസിക്കുന്നില്ല. പത്തുനാല്പത്തൊമ്പത് ദിവസത്തോളം താൻ ജയിലിൽ കിടന്നിരുന്നു. എന്ത് കാരണം കൊണ്ടാണ് അത് എന്ന് തനിക്ക് അറിയില്ലായിരുന്നു.
ദിലീപേട്ടന്റെ കാര്യത്തിലും അതായിരിക്കും സംഭവിച്ചത്. അദ്ദേഹം അത് ചെയ്തു ഇത് ചെയ്തു എന്നൊക്കെ പറയുന്നത് താൻ കേട്ടിട്ടുണ്ട്. പക്ഷേ അങ്ങനെയൊന്നും താൻ പറയില്ല. തുടക്കകാലത്ത് താൻ ദിലീപേട്ടനൊപ്പം അഭിനയിച്ചിട്ടുണ്ട്. ദിലീപേട്ടനെ തനിക്ക് വലിയ ഇഷ്ടമാണ്. അദ്ദേഹം സിനിമകളിൽ അഭിനയിക്കുന്ന രീതിയും ഇഷ്ടമാണ്. തനിക്ക് നേരിട്ട് പരിചയമില്ല അദ്ദേഹത്തെ.
ചില അഭിമുഖങ്ങൾ ഒക്കെ കണ്ടിട്ടുണ്ട്. മാധ്യമങ്ങളിൽ വന്ന വാർത്തകൾ ശരിയാവണമെന്നില്ല. ശരിക്കും എന്താണ് നടന്നതെന്ന് ദൈവത്തിന് അറിയാം. താൻ ഒരിക്കലും അദ്ദേഹത്തെ കുറ്റം പറയില്ല. എന്തായാലും ശാലു മേനോൻ നടത്തിയ പ്രതികരണം ഇപ്പോൾ ശ്രദ്ധ നേടുകയാണ്.
മലയാള സീരിയൽ സിനിമാ രംഗത്ത് ഏറെ ശ്രദ്ധ നേടിയ നടിയാണ് ശാലു മേനോൻ. മിനിസ്ക്രീനിലൂടെയാണ് താരം തുടക്കത്തിൽ ശ്രദ്ധ നേടുന്നത് എന്ന് പറയാം. പിന്നീട് ബിഗ് സ്ക്രീനിലും താരം ചുവടുവെച്ചു. ഒരു നർത്തകി കൂടിയാണ് താരം.