ലാല്‍ ജോസ് സംവിധാനം ചെയ്ത നീലത്താമര എന്ന ചിത്രത്തിലൂടെ അഭിനയത്തിലേക്ക് എത്തിയ നടിയാണ് അമല പോള്‍. സിനിമ വിജയിച്ചെങ്കിലും പിന്നീട് ഈ നടിക്ക് വലിയ അവസരം ലഭിച്ചില്ല. തമിഴില്‍ അഭിനയിക്കാന്‍ തുടങ്ങിയതോടെയാണ് അമലയുടെ കരിയര്‍ മാറിമറിഞ്ഞത്. മൈന എന്ന ചിത്രത്തില്‍ കൂടി അഭിനയിച്ചതോടെ മുന്‍നിര നായികമാര്‍ക്കൊപ്പം എത്താന്‍ താരത്തിന് സാധിച്ചു. ഇപ്പോഴിതാ തന്റെ ജീവിതത്തില്‍ ഉണ്ടായ വിഷമം ഘട്ടത്തെ കുറിച്ചാണ് അമല പറയുന്നത്.
2021 തുടക്കത്തില്‍ ഒക്കെ വലിയ വിഷമത്തെ അതിജീവിച്ച് വരികയായിരുന്നു. ഈ സമയത്ത് സിനിമ ഉപേക്ഷിച്ചാലോ എന്ന തോന്നല്‍ ഉണ്ടായിരുന്നു. ഒരുപാട് അവസരങ്ങള്‍ വന്നിരുന്നു എങ്കിലും ഒന്നും സ്വീകരിച്ചിരുന്നില്ല. തന്റെ ഭാവിയെക്കുറിച്ച് അപ്പോള്‍ ആലോചിച്ചിരുന്നില്ല അമല പറഞ്ഞു. ഒരുപാട് വിഷമങ്ങള്‍ വന്നപ്പോഴും അത് പ്രിയപ്പെട്ടവരെ അറിയിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ എനിക്ക് എന്താണ് സംഭവിക്കുന്നത് എന്ന് ഓര്‍ത്തായിരുന്നു അവര്‍ക്ക് ആശങ്ക.
ആരോടും അധികം സംസാരിക്കാതെ വീട്ടില്‍ തന്നെ ഒതുങ്ങി നിന്നു. ഒരിക്കല്‍ അമ്മയുടെ മുന്നില്‍ വെച്ചു പോലും കരഞ്ഞു പോയിട്ടുണ്ട് , ഒരുപാട് സമയമെടുത്താണ് അതെല്ലാം മാറിയതെന്നും അമല പറഞ്ഞു.
ശരിക്കും ആ ബ്രേക്ക് എനിക്ക് ആവശ്യമായിരുന്നു. വലിയ പരിപാടികളില്‍ ഒന്നും പെടാതെ എന്നെത്തന്നെ സ്വതന്ത്രയാക്കി വിടുകയായിരുന്നു ഞാന്‍. സ്വന്തമായൊരു ശുദ്ധീകരണ പ്രക്രിയ അതായിരുന്നു ചെയ്തത്.
ഈ സമയത്ത് എഴുതാനും സമയം കിട്ടി. വലിയൊരു ആശ്വാസമാണ് അപ്പോള്‍ അനുഭവപ്പെട്ടത്. ശരിക്കും ആവശ്യമായിരുന്നു ആ ബ്രേക്ക് എനിക്ക് താരം പറഞ്ഞു. അതേസമയം എറണാകുളത്ത് 1991 ഒക്ടോബര്‍ 26 നാണ് അമലാ പോള്‍ ജനിച്ചത്. അച്ഛന്‍ പോള്‍ വര്‍ഗീസ്, അമ്മ ആനീസ് പോള്‍. പ്രണയിച്ച് വിവാഹം കഴിച്ചെങ്കിലും ആ ബന്ധം അധിക നാള്‍ മുന്നോട്ട് പോയില്ല. വിവാഹ മോചനം നേടി ഇവര്‍.