ബോളിവുഡിലെ സംവിധായകനും നിർമാതാവും ഒക്കെയാണ് കരൺ ജോഹർ. ധർമ്മ പ്രൊഡക്ഷൻസ് എന്ന സ്വന്തം നിർമ്മാണ കമ്പനിയുണ്ട് ഇദ്ദേഹത്തിന്. ഇദ്ദേഹത്തിനെതിരെ പലപ്പോഴും പ്രതികരണം നടത്താൻ പല വലിയ താരങ്ങൾക്കും പേടിയാണ്. കാരണം ഇദ്ദേഹത്തെ പിണക്കാൻ വയ്യ എന്നതുകൊണ്ടുതന്നെ.
കരൺ ജോഹർ നടത്തുന്ന പരിപാടിയാണ് കോഫി വിത്ത് കരൺ. പരിപാടിയുടെ ഏഴാം സീസൺ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനകം തന്നെ ശ്രദ്ധേയമായ പല എപ്പിസോഡുകളും കടന്നു പോയിരുന്നു. ഷോയുടെ ഏറ്റവും പുതിയ എപ്പിസോഡിൽ അതിഥികളായി എത്തിയത് അമീർഖാനും കരീന കപൂറും ആണ്. എന്നാൽ ഷോയിലെ ചില രംഗങ്ങൾ ഏറെ വിവാദമാണ് സൃഷ്ടിച്ചത്.
പരിപാടിയിൽ കരീനയോടുള്ള കരണിൻറെ ചില ചോദ്യങ്ങൾ ഏറെ വിമർശനം വിളിച്ചുവരുത്തി. കുഞ്ഞുങ്ങൾ ഉണ്ടായതിനുശേഷം സെക്സ് നന്നായി ആസ്വദിക്കാൻ കഴിയുന്നുണ്ടോ എന്നതായിരുന്നു കരൺ ചോദിച്ചത്. ഇതിന് കരീന നൽകിയ മറുപടി ഇങ്ങനെ. നിങ്ങൾക്ക് ഇരട്ടക്കുട്ടികൾ അല്ലേ? നിങ്ങൾ തന്നെ പറയൂ. അപ്പോൾ തൻറെ അമ്മ ഈ പരിപാടി കാണുന്നുണ്ട് എന്നുള്ള മറുപടിയാണ് കരൺ പറഞ്ഞത്.
അതുകൊണ്ടുതന്നെ ഇത്തരം ചോദ്യങ്ങൾക്ക് മറുപടി പറയുവാൻ തനിക്ക് കഴിയില്ല. ഈ മറുപടി വന്നയുടെ ആമീർ ഷോയിൽ പ്രതികരിച്ചു. മറ്റുള്ളവരുടെ സെക്സിനെക്കുറിച്ച് ചോദിക്കുമ്പോൾ നിങ്ങളുടെ അമ്മയ്ക്ക് കുഴപ്പമൊന്നും ഉണ്ടാവില്ലേ? എന്തൊക്കെ തരം ചോദ്യങ്ങളാണ് ഈ ചോദിക്കുന്നത്? പരിപാടിയുടെ പുതിയ പ്രോമോ വീഡിയോയിലാണ് ഇക്കാര്യങ്ങൾ അടങ്ങിയിട്ടുള്ളത്. ഇതിപ്പോൾ വൈറലാണ്.