
ഈ അടുത്തായിരുന്നു ഗായിക അമൃത സുരേഷിന്റെ 32 പിറന്നാള്‍. നിരവധി പേരാണ് താരത്തിന് ആശംസ അറിയിച്ച് എത്തിയത്. സംഗീതസംവിധായകന്‍ ഗോപി സുന്ദറും അമൃതയ്ക്ക് സര്‍പ്രൈസ് സമ്മാനം ഒരുക്കിയിരുന്നു. അഭിക്കും ഗോപി സുന്ദറിനും ഒപ്പം കേക്ക് മുറിക്കുന്ന വീഡിയോയും അമൃത പങ്കുവെച്ചിരുന്നു.
ഈ ജന്മദിനത്തില്‍ തനിക്ക് സര്‍പ്രൈസ് ഒരുക്കിയതിന് നന്ദി പറഞ്ഞു അമൃതയും എത്തി. ‘ഓ… ഗോപി സുന്ദര്‍ എന്റെ ജന്മദിനത്തില്‍ നിങ്ങള്‍ എനിക്ക് നല്‍കിയ സന്തോഷത്തിനും സര്‍പ്രൈസിനും നന്ദി പറയാന്‍ വാക്കുകളില്ല എന്നും അമൃത പറഞ്ഞു .
ഇത് എക്കാലത്തെയും മികച്ച ഏറ്റവും മികച്ച ജന്മദിനമായിരുന്നു എനിക്ക്. നിങ്ങള്‍ എന്റെ പ്രത്യേക ദിവസം ഒരു സ്വപ്നംപോലെ സുന്ദരമാക്കി. എന്റെ ഭര്‍ത്താവേ… നിങ്ങളാണ് ഏറ്റവും മികച്ചത്.’ ‘നന്ദി നന്ദി നന്ദി. പരിശ്രമങ്ങള്‍ക്കും ആസൂത്രണങ്ങള്‍ക്കും നിങ്ങളുടെ സ്‌ക്വാഡിന് പ്രത്യേക നന്ദിയും ആലിംഗനങ്ങളും… എന്റെ സഹോദരി അഭി എന്നത്തേയും പോലെ.. അവിശ്വസനീയം.’ ‘ഒരിക്കല്‍ കൂടി പറയട്ടെ ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു’ ?ഗോപി സുന്ദര്‍ അമൃത കുറിച്ചു.
അടുത്തിടെ അമൃത സുരേഷും ഗോപി സുന്ദറും ഒന്നിച്ച് പാടി അഭിനയിച്ച ഇന്‍സ്റ്റാഗ്രാം വണ്‍ മിനിറ്റ് മ്യൂസിക് വീഡിയോ വൈറലായിരുന്നു. ഓലെലെ എന്ന ഗാനമാണ് ഇരുവരും പുറത്തുവിട്ടത്. ഗാനത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ഗോപി സുന്ദറാണ്. ഗാനത്തിന്റെ വരികള്‍ ഒരുക്കിയിരിക്കുന്നത് ഹരിനാരായണന്‍ ബികെയാണ്.