Categories: Malayalam Film News

അമൃത സുരേഷിന്റെ 32 പിറന്നാളിന് ഗോപി സുന്ദര്‍ കൊടുത്ത സമ്മാനം കണ്ടോ – M3DB




ഈ അടുത്തായിരുന്നു ഗായിക അമൃത സുരേഷിന്റെ 32 പിറന്നാള്‍. നിരവധി പേരാണ് താരത്തിന് ആശംസ അറിയിച്ച് എത്തിയത്. സംഗീതസംവിധായകന്‍ ഗോപി സുന്ദറും അമൃതയ്ക്ക് സര്‍പ്രൈസ് സമ്മാനം ഒരുക്കിയിരുന്നു. അഭിക്കും ഗോപി സുന്ദറിനും ഒപ്പം കേക്ക് മുറിക്കുന്ന വീഡിയോയും അമൃത പങ്കുവെച്ചിരുന്നു.

ഈ ജന്മദിനത്തില്‍ തനിക്ക് സര്‍പ്രൈസ് ഒരുക്കിയതിന് നന്ദി പറഞ്ഞു അമൃതയും എത്തി. ‘ഓ… ഗോപി സുന്ദര്‍ എന്റെ ജന്മദിനത്തില്‍ നിങ്ങള്‍ എനിക്ക് നല്‍കിയ സന്തോഷത്തിനും സര്‍പ്രൈസിനും നന്ദി പറയാന്‍ വാക്കുകളില്ല എന്നും അമൃത പറഞ്ഞു .

ഇത് എക്കാലത്തെയും മികച്ച ഏറ്റവും മികച്ച ജന്മദിനമായിരുന്നു എനിക്ക്. നിങ്ങള്‍ എന്റെ പ്രത്യേക ദിവസം ഒരു സ്വപ്നംപോലെ സുന്ദരമാക്കി. എന്റെ ഭര്‍ത്താവേ… നിങ്ങളാണ് ഏറ്റവും മികച്ചത്.’ ‘നന്ദി നന്ദി നന്ദി. പരിശ്രമങ്ങള്‍ക്കും ആസൂത്രണങ്ങള്‍ക്കും നിങ്ങളുടെ സ്‌ക്വാഡിന് പ്രത്യേക നന്ദിയും ആലിംഗനങ്ങളും… എന്റെ സഹോദരി അഭി എന്നത്തേയും പോലെ.. അവിശ്വസനീയം.’ ‘ഒരിക്കല്‍ കൂടി പറയട്ടെ ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു’ ?ഗോപി സുന്ദര്‍ അമൃത കുറിച്ചു.

അടുത്തിടെ അമൃത സുരേഷും ഗോപി സുന്ദറും ഒന്നിച്ച് പാടി അഭിനയിച്ച ഇന്‍സ്റ്റാഗ്രാം വണ്‍ മിനിറ്റ് മ്യൂസിക് വീഡിയോ വൈറലായിരുന്നു. ഓലെലെ എന്ന ഗാനമാണ് ഇരുവരും പുറത്തുവിട്ടത്. ഗാനത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ഗോപി സുന്ദറാണ്. ഗാനത്തിന്റെ വരികള്‍ ഒരുക്കിയിരിക്കുന്നത് ഹരിനാരായണന്‍ ബികെയാണ്.







user

Recent Posts

‘കിനാവള്ളി’യുടെ എഴുത്തുകാരൻ ശ്യാം ശീതൾ സംവിധാനത്തിൽ നവാഗത കൂട്ടായ്മയിൽ ‘എൻ്റെ’യിലെ പ്രണയ ഗാനം പുറത്തിറങ്ങി.

ഹിറ്റ് ചിത്രം കിനാവള്ളി ഫെയിം ശ്യാം ശീതൾ സംവിധാനം നിർവ്വഹിക്കുന്ന രണ്ടാമത്തെ ഹ്രസ്വ ചിത്രമാണ് ‘എൻ്റെ’. ആദ്യമായി ഒരുക്കിയ ചിത്രത്തിന്…

2 weeks ago

മാർക്കോയ്ക്ക് ശേഷം ഉണ്ണി മുകുന്ദൻ, കൂടെ വൻതാരനിരയും; “ഗെറ്റ് സെറ്റ് ബേബി” ഫെബ്രുവരി 21ന്..

സൂപ്പർ താര പദവിലേക്ക് ഉയർത്തിയ ബ്ലോക്ക് ബസ്റ്റർ ചിത്രം മാര്‍ക്കോയ്ക്ക് ശേഷം ഉണ്ണിമുകുന്ദന്‍ നായകനാകുന്ന 'ഗെറ്റ് സെറ്റ് ബേബി' റിലീസിന്…

3 weeks ago

“രേഖാചിത്രം” വിജയചരിത്രം ; ബോക്സ് ഓഫീസിൽ 75കോടി കടന്നു…

ആഗോള ബോക്സ് ഓഫീസിൽ വമ്പൻ കുതിപ്പ് തുടർന്ന് ആസിഫ് അലി ചിത്രമായ 'രേഖാചിത്രം'. ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്തു…

3 weeks ago

മാർക്കോയ്ക്ക് ഹാഫ് സെഞ്ച്വറി; അടുത്തത് ഉണ്ണി മുകുന്ദൻ റെഡി ഫോർ “ഗെറ്റ് സെറ്റ് ബേബി”.

ബോക്സ് ഓഫീസിൽ 100 കോടിയിലധികം നേടി പാൻ ഇന്ത്യൻ ലെവൽ ഹിറ്റായ ചിത്രമാണ് ഉണ്ണി മുകുന്ദൻ നായകനായി എത്തിയ 'മാർക്കോ'.…

3 weeks ago

‌വേറിട്ട വേഷപ്പകർച്ചയുമായ് മലയാളത്തിന്റെ ഭാ​ഗ്യ നായിക അനശ്വര രാജൻ ! ‘രേഖാചിത്രം’ ​മികച്ച പ്രതികരണങ്ങൾ ഏറ്റുവാങ്ങുന്നു…

മലയാളത്തിന്റെ ഭാ​ഗ്യനായിക എന്ന ലേബൽ സ്വന്തമാക്കിയ അനശ്വര രാജൻ 2025ന്റെ ആരംഭത്തിൽ പ്രേക്ഷകരെ ഞെട്ടിക്കുന്ന വേഷപ്പകർച്ചയോടെയാണ് എത്തുന്നത്. 'രേഖാചിത്രം'ത്തിന്റെ ഫസ്റ്റ്ലുക്ക്…

2 months ago

തിയറ്ററുകളിലെങ്ങും ‘മാർക്കോ’ മയം ! ഉണ്ണിമുകുന്ദൻ്റെ പവർ പെർഫോമൻസിന് കയ്യടിച്ച് പ്രേക്ഷകർ…

ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച ഉണ്ണി മുകുന്ദൻ ചിത്രം 'മാർക്കോ'ക്ക് ​ഗംഭീര കയ്യടിയാണ് ലഭിക്കുന്നത്. മലയാളം, ഹിന്ദി,…

2 months ago