മലയാളത്തിന്റെ ഭാഗ്യനായിക എന്ന ലേബൽ സ്വന്തമാക്കിയ അനശ്വര രാജൻ 2025ന്റെ ആരംഭത്തിൽ പ്രേക്ഷകരെ ഞെട്ടിക്കുന്ന വേഷപ്പകർച്ചയോടെയാണ് എത്തുന്നത്. ‘രേഖാചിത്രം’ത്തിന്റെ ഫസ്റ്റ്ലുക്ക് പുറത്തിറങ്ങിയപ്പോൾ ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു അനശ്വര രാജന്റെ കന്യാസ്ത്രി വേഷം. ചിത്രത്തിൽ കന്യാസ്ത്രി വേഷത്തിലാണോ അനശ്വര പ്രത്യക്ഷപ്പെടുന്നതെന്ന ആകാംക്ഷ പ്രേക്ഷകരിൽ ഉടലെടുത്തതോടെ സമൂഹ മാധ്യമങ്ങളിലൊന്നടങ്കം അതൊരു ചർച്ചാ വിഷയമായി. തന്റെ കഥാപാത്രങ്ങൾ പക്വതയോടെയും തന്മയത്വത്തോടെയും മികച്ച രീതിയിൽ അവതരിപ്പിക്കുന്ന അനശ്വരയുടെ വ്യത്യസ്തവും വേറിട്ടതുമായ കഥാപാത്രങ്ങളുടെ ഒരു ഘോഷയാത്ര 2024ലും 2023ലും നമ്മൾ കണ്ടതാണ്. ‘എബ്രഹാം ഓസ്ലർ’, ‘നേര്’, ‘ഗുരുവായൂരമ്പലനടയിൽ’ എന്നിങ്ങനെ നീളുന്ന നിരയിലേക്ക് പ്രേക്ഷകരിപ്പോൾ ‘രേഖാചിത്രം’ കൂടി എഴുചേർത്തിരിക്കുകയാണ്. ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിച്ച ചിത്രം യു/എ സർട്ടിഫിക്കറ്റോടെ ജനുവരി 9 മുതൽ തിയറ്ററുകളിലെത്തി. കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിൽ വേണു കുന്നപ്പിള്ളിയാണ് ചിത്രം നിർമ്മിച്ചത്.
2017ൽ പുറത്തിറങ്ങിയ ‘ഉദാഹരണം സുജാത’ എന്ന ചിത്രത്തിൽ ആതിര കൃഷ്ണൻ എന്ന കഥാപാത്രത്തെ അഭിനയിച്ചുകൊണ്ടാണ് അനശ്വര സിനിമയിലേക്ക് ചുവടുവെച്ചത്. ഗിരീഷ് എഡിയുടെ ‘തണ്ണീർ മത്തൻ ദിനങ്ങൾ’ എന്ന ചിത്രത്തിൽ കീർത്തിയായ് പ്രത്യക്ഷപ്പെട്ടതോടെ പ്രേക്ഷകരുടെ പ്രിയ താരമായ് മാറി. പിന്നീടങ്ങോട്ട് ഒരുപാട് കഥാപാത്രങ്ങൾ അനശ്വരയെ തേടിയെത്തി. ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ മലയാളത്തിൽ മുൻനിര താരങ്ങളുടെ കൂട്ടത്തിൽ അനശ്വര സ്ഥാനം പിടിച്ചു. അനശ്വരയുടെ ഇതുവരെയുള്ള കഥാപാത്രങ്ങളോടൊന്നും തന്നെ ചേർത്ത് വെക്കാനാവാത്ത തികച്ചും മാറ്റി നിർത്താവുന്ന ഒരു കഥാപാത്രവുമായാണ് ‘രേഖാചിത്രം’ എത്തുന്നത്. ജോഫിൻ ടി ചാക്കോ, രാമു സുനിൽ എന്നിവരുടെ കഥക്ക് ജോൺ മന്ത്രിക്കലാണ് തിരക്കഥ തയ്യാറാക്കിയത്.
ചിത്രത്തിന്റെ ടീസറും ട്രെയിലറുമെല്ലാം പ്രേക്ഷകശ്രദ്ധ ആകർഷിച്ചിട്ടുണ്ട്. മനോജ് കെ ജയൻ, ഇന്ദ്രൻസ്, ഹരിശ്രീ അശോകൻ, ഭാമ അരുൺ, സിദ്ദിഖ്, ജഗദീഷ്, സായികുമാർ, ശ്രീകാന്ത് മുരളി, നിഷാന്ത് സാഗർ, പ്രേംപ്രകാശ്, സുധി കോപ്പ, മേഘ തോമസ്, സെറിൻ ശിഹാബ് (‘ആട്ടം’ ഫെയിം) തുടങ്ങിയ താരങ്ങളും ചിത്രത്തിനായ് അണിനിരക്കുന്നുണ്ട്. വമ്പൻ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. ‘മാളികപ്പുറം’, ‘2018’ ‘ആനന്ദ് ശ്രീബാല’ എന്നീ ചിത്രങ്ങൾക്ക് ശേഷം കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും ഒന്നിക്കുന്ന സിനിമയാണിത്.
ഛായാഗ്രഹണം: അപ്പു പ്രഭാകർ, ചിത്രസംയോജനം: ഷമീർ മുഹമ്മദ്, കലാസംവിധാനം: ഷാജി നടുവിൽ, സംഗീത സംവിധാനം: മുജീബ് മജീദ്, ഓഡിയോഗ്രഫി: ജയദേവൻ ചാക്കടത്ത്, ലൈൻ പ്രൊഡ്യൂസർ: ഗോപകുമാർ ജി കെ, പ്രൊഡക്ഷൻ കൺട്രോളർ: ഷിബു ജി സുശീലൻ, വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: റോണക്‌സ് സേവ്യർ, വിഫ്എക്സ്: മൈൻഡ്സ്റ്റീൻ സ്റ്റുഡിയോസ്, വിഫ്എക്സ് സൂപ്പർവൈസർസ്: ആൻഡ്രൂ ഡി ക്രൂസ്, വിശാഖ് ബാബു, കളറിസ്റ്റ്: ലിജു പ്രഭാകർ, കളറിംഗ് സ്റ്റുഡിയോ: രംഗ് റെയ്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബേബി പണിക്കർ, പ്രേംനാഥ്, പ്രൊഡക്ഷൻ കോർഡിനേറ്റർ: അഖിൽ ശൈലജ ശശിധരൻ, കാവ്യ ഫിലിം കമ്പനി മാനേജേഴ്സ്: ദിലീപ്, ചെറിയാച്ചൻ അക്കനത്, അസോസിയേറ്റ് ഡയറക്ടർ: ആസിഫ് കുറ്റിപ്പുറം, സംഘട്ടനം: ഫാന്റം പ്രദീപ്, സ്റ്റിൽസ്: ബിജിത് ധർമ്മടം, ഡിസൈൻ: യെല്ലോടൂത്ത്, പി ആർ ഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.
ബേസിൽ ജോസഫ് നായകനായി എത്തുന്ന മരണമാസ്സ് എന്ന ചിത്രം സൗദിയിലും കുവൈറ്റിലും നിരോധിച്ചു. സിനിമയുടെ കാസ്റ്റിൽ ട്രാൻസ്ജെൻഡർ ആയ വ്യക്തി…
https://www.youtube.com/watch?v=V-skhp_Rv44 'നമ്മുടെ മുന്നോട്ടുള്ള യാത്രയിൽ മുന്നിൽ ശത്രുക്കളെ കണ്ടാൽ, ഒരു കാര്യം ഉറപ്പിക്കാം, നമ്മൾ തിരഞ്ഞെടുത്ത വഴിയും ദിശയും കൃത്യമാണ്'.…
ബ്ലോക്ക്ബസ്റ്റർ ചിത്രം ‘തല്ലുമാല’യ്ക്കു ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം…
https://youtu.be/uAMmUuZYX1I?si=N9gaVEYIyZ8uAh0b വിഷു റിലീസായി നാളെ തിയേറ്ററുകളിലെത്തുന്ന ബേസിൽ ജോസഫ് ചിത്രം മരണമാസ്സിലെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങിയിരിക്കുന്നു. ‘മാസ്മരികം’ എന്ന…
https://www.youtube.com/watch?v=-6wvnuMYIAQ നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്ത് നടൻ ടൊവിനോ തോമസ് നിർമിച്ച് ബേസിൽ ജോസഫ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ്…
https://youtu.be/acCVmR5RrN0?si=1LW95bl9T-3nH4y2 ഏറെ പ്രതീക്ഷകൾ നൽകി കൊണ്ടാണ് ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത "ആലപ്പുഴ ജിംഖാന“ ഏപ്രിൽ പത്തിന് വിഷു റിലീസായി…