
അർജുൻ അശോകൻ, അപർണ ദാസ്, മാളവിക മനോജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി, സംവിധായകൻ വിനയന്റെ മകനും സിനിമ താരവുമായ വിഷ്ണു വിനയ് സംവിധാനം ചെയ്യുന്ന ‘ആനന്ദ് ശ്രീബാല’യുടെ ടീസർ പുറത്തിറങ്ങി. 20 വയസ്സുള്ള മെറിൻ ജോയ് എന്ന പെൺകുട്ടിയുടെ മിസ്സിംഗ് കേസുമായ് ബന്ധപ്പെട്ട് പൊലീസ് നടത്തുന്ന അന്വേക്ഷണമാണ് ടീസറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അഭിലാഷ് പിള്ള തിരക്കഥ രചിച്ച ഈ ചിത്രം യഥാർത്ഥ സംഭവത്തെ ആസ്പതമാക്കിയാണ് ഒരുങ്ങുന്നത്. പ്രിയ വേണുവും നീതാ പിന്റോയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
സൈജു കുറുപ്പ്, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ഇന്ദ്രൻസ്, സംഗീത, മനോജ് കെ യു, ശിവദ, അസീസ് നെടുമങ്ങാട്, കോട്ടയം നസീർ, നന്ദു തുടങ്ങിയവരാണ് മറ്റ് സുപ്രധാന വേഷങ്ങളിലെത്തുന്നത്. മാളികപ്പുറം’, ‘2018’ എന്നീ വിജയ ചിത്രങ്ങൾക്ക് ശേഷം കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും വീണ്ടും ഒന്നിക്കുന്ന സിനിമയാണിത്.

ഛായാഗ്രഹണം: വിഷ്ണു നാരായണൻ, ചിത്രസംയോജനം: കിരൺ ദാസ്, സംഗീതം: രഞ്ജിൻ രാജ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: ബിനു ജി നായർ, പ്രൊഡക്ഷൻ കൺട്രോളർ: ഷാജി പട്ടിക്കര, ടീസർ കട്ട്: അനന്ദു ഷെജി അജിത്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

