
ആസിഫ് അലിയെ നായകനാക്കി നവാഗതനായ സേതുനാഥ് പത്മകുമാർ കഥ, തിരക്കഥ, സംവിധാനം എന്നിവ നിർവഹിക്കുന്ന ‘ആഭ്യന്തര കുറ്റവാളി’ എന്ന ചിത്രത്തിന്റെ ഷൂട്ടിംങ് തൃപ്രയാറിൽ ആരംഭിച്ചു. നൈസാം സലാം പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസാം സലാം നിർമ്മിക്കുന്ന ഈ ചിത്രം റിയലിസ്റ്റിക് കോമഡി ഫാമിലി എന്റർടൈനർ പശ്ചാത്തലമാക്കിയാണ് ഒരുങ്ങുന്നത്.


പുതുമുഖ താരം തുളസി നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങൾ ജഗദീഷ്, ഹരിശ്രീ അശോകൻ, പ്രേം കുമാർ, സിദ്ധാർഥ് ഭരതൻ, അസീസ് നെടുമങ്ങാട്, വിജയകുമാർ, ബാലചന്ദ്രൻ ചുള്ളിക്കാട്, ആനന്ദ് മന്മഥൻ, പ്രേം നാഥ്, ശ്രേയാ രുക്മിണി, നീരജാ രാജേന്ദ്രൻ, റിനി ഉദയകുമാർ, ശ്രീജാ ദാസ് തുടങ്ങിയവരാണ് കൈകാര്യം ചെയ്യന്നത്.

ഛായാഗ്രഹണം: അജയ് ഡേവിഡ് കാച്ചപ്പള്ളി, ചിത്രസംയോജനം: സോബിൻ സോമൻ, മ്യൂസിക് ആൻഡ് ബാക്ക്ഗ്രൗണ്ട് സ്കോർ: ബിജിബാൽ, ഗാനരചന: മനു മൻജിത്, സൗണ്ട് ഡിസൈൻ: ധനുഷ് നയനാർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: പ്രേംനാഥ്, അസ്സോസിയേറ്റ് ഡയറക്ടർ: സാൻവിൻ സന്തോഷ്, അരുൺ ദേവ്, സിഫാസ് അഷ്‌റഫ്, കലാസംവിധാനം: സാബു റാം, വസ്ത്രാലങ്കാരം: മഞ്ജുഷാ രാധാകൃഷ്ണൻ, മേക്കപ്പ്: സുധി സുരേന്ദ്രൻ, പ്രൊഡക്ഷൻ കൺട്രോളർ: ജിത്ത് പിരപ്പൻകോട്, ഫിനാൻസ് കൺട്രോളർ: സന്തോഷ് ബാലരാമപുരം, ലൈൻ പ്രൊഡ്യൂസർ: തെസ് ബിജോയ്, പ്രൊജക്റ്റ് ഡിസൈനർ: നവീൻ ടി ചന്ദ്രബോസ്, സ്റ്റിൽസ്: സലീഷ് പെരിങ്ങോട്ടുകര, പബ്ലിസിറ്റി ഡിസൈൻ: മാമി ജോ, പിആർഒ: പ്രതീഷ് ശേഖർ.
