മലയാളത്തിലെ ആദ്യത്തെ ഗെയിം ത്രില്ലർ സിനിമയെന്നു വിശേഷിപ്പിക്കാവുന്ന ചിത്രമാണ് ബസൂക്ക .
മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡിനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം വിഷു- ഈസ്റ്റർ ഫെസ്റ്റിവലുകൾ ആഘോഷമാക്കാനായി ഏപ്രിൽ പത്തിന് പ്രദർശനത്തിനെത്തുന്നു. ക്ലീൻ യു.എ. സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടിരിക്കുന്ന ഈ ചിത്രം തീയേറ്റർ ഓഫ് ഡ്രീംസ് ഇൻ അസ്സോസ്സിയേഷൻ വിത്ത് സരിഗമയുടെ ബാനറിൽ പ്രശസ്ത തിരക്കഥാകൃത്ത് ജിനു വി. ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ് എന്നിവരാണ് നിർമ്മിക്കുന്നത്.
പ്രശസ്ത തിരക്കഥാകൃത്ത് കലൂർ ഡെന്നിസിൻ്റെ മകനാണ് ഡിനോഡെന്നിസ് . ബുദ്ധിയും, കൗശലവും കോർത്തിണക്കിയ മ്മൂട്ടിയുടെ കഥാപാത്രം പ്രേക്ഷകർക് പുതിയൊരു ദൃശ്യാനുഭവം പങ്കുവക്കുന്നതായിരിക്കും മലയാള സിനിമയിൽ ഇത്തരമൊരു സമീപനം ഇതാദ്യമാണ്. ഒരു ഗയിമിൻ്റെ ത്രില്ലർ സ്വഭാവം ഈ ചിത്രത്തിലുടനീളം നിലനിർത്തിയാണ് ചിത്രത്തിൻ്റെ അവതരണം. എല്ലാവിധ ആകർഷക ഘടകങ്ങളും കോർത്തിണക്കിയ ഒരു ക്ലീൻ എൻ്റർ ടൈനറാണ് ബസൂക്ക. ചിത്രത്തിൻ്റേതായി പുറത്തുവിട്ട പുതിയ അപ്ഡേഷനുകളെല്ലാം സമൂഹ മാധ്യമങ്ങളിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.
ഗൗതം വാസുദേവ് മേനോൻ മറ്റൊരു മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു ഈ ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, ഡീൻ ഡെന്നിസ്, സുമിത് നേവൽ (ബ്രിഗ് ബി ഫെയിം), ദിവ്യാപിള്ള, ഐശ്യര്യാ മേനോൻ, സ്ഫടികം ജോർജ്ജ്എ ന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഇവർക്കൊപ്പം നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
ബേസിൽ ജോസഫ് നായകനായി എത്തുന്ന മരണമാസ്സ് എന്ന ചിത്രം സൗദിയിലും കുവൈറ്റിലും നിരോധിച്ചു. സിനിമയുടെ കാസ്റ്റിൽ ട്രാൻസ്ജെൻഡർ ആയ വ്യക്തി…
https://www.youtube.com/watch?v=V-skhp_Rv44 'നമ്മുടെ മുന്നോട്ടുള്ള യാത്രയിൽ മുന്നിൽ ശത്രുക്കളെ കണ്ടാൽ, ഒരു കാര്യം ഉറപ്പിക്കാം, നമ്മൾ തിരഞ്ഞെടുത്ത വഴിയും ദിശയും കൃത്യമാണ്'.…
ബ്ലോക്ക്ബസ്റ്റർ ചിത്രം ‘തല്ലുമാല’യ്ക്കു ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം…
https://youtu.be/uAMmUuZYX1I?si=N9gaVEYIyZ8uAh0b വിഷു റിലീസായി നാളെ തിയേറ്ററുകളിലെത്തുന്ന ബേസിൽ ജോസഫ് ചിത്രം മരണമാസ്സിലെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങിയിരിക്കുന്നു. ‘മാസ്മരികം’ എന്ന…
https://www.youtube.com/watch?v=-6wvnuMYIAQ നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്ത് നടൻ ടൊവിനോ തോമസ് നിർമിച്ച് ബേസിൽ ജോസഫ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ്…
https://youtu.be/acCVmR5RrN0?si=1LW95bl9T-3nH4y2 ഏറെ പ്രതീക്ഷകൾ നൽകി കൊണ്ടാണ് ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത "ആലപ്പുഴ ജിംഖാന“ ഏപ്രിൽ പത്തിന് വിഷു റിലീസായി…