പ്രശസ്ത സംവിധായകൻ മോഹൻ (76) അന്തരിച്ചു. കൊച്ചിയിലെ ഒരു സ്വാകാര്യ ആശുപത്രിയിൽ വെച്ചാണ് അന്ത്യം. വാർദ്ധക്യ സഹജമായ അസുഖത്തെത്തുടർന്ന് അദ്ദേഹം ചികിത്സയിലായിരുന്നു. 1980കളിലെ മലയാള സിനിമയുടെ സുവർണ്ണകാലഘട്ടത്തിൽ നിരവധി ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ മോഹൻ, മലയാള സിനിമയിലെ ശ്രദ്ധേയ സംവിധായകനായിരുന്നു.
1978-ൽ പുറത്തിറങ്ങിയ വാടകവീട് ആണ് മോഹന്റെ ആദ്യചിത്രം. തുടർന്ന് രണ്ട് പെൺകുട്ടികൾ , ശാലിനി എന്റെ കൂട്ടുകാരി’ തുടങ്ങിയവയും സംവിദാനം ചെയ്തു. നെടുമുടി വേണുവിനെ നായകനാക്കി പുറത്തിറങ്ങിയ ‘ വിടപറയും മുമ്പേ ‘ *’ഇളക്കങ്ങൾ’, *’ഇടവേള‘, *’ആലോലം’, *’രചന‘, *’മംഗളം നേരുന്നു’, *’തീർത്ഥം’, *’ശ്രുതി’, *’ഒരു കഥ ഒരു നുണക്കഥ’, *’ഇസബെല്ല’, *’പക്ഷെ’, *’സാക്ഷ്യം’, *’മുഖം’, *’അങ്ങനെ ഒരു അവധിക്കാലത്ത്’ എന്നിവ ഉൾപ്പെടെ 23 ചിത്രങ്ങൾ സംവിധാനം ചെയ്തു.
2005-ൽ പുറത്തിറങ്ങിയ ക്യാമ്പസ്’ ആയിരുന്നു അദ്ദേഹത്തിന്റെ അവസാന ചിത്രം. അങ്ങനെ ഒരു അവധിക്കാലത്ത്’, മുഖം’, ‘ശ്രുതി’, ‘ആലോലം’*, *വിടപറയും മുമ്പേ’* എന്നീ ചിത്രങ്ങൾക്ക് തിരക്കഥ എഴുതിയത് മോഹൻ തന്നെയാണ്. ഇനിയും വരൂ’, കഥയറിയാതെ’ എന്നീ സിനിമകളുടെ കഥയും അദ്ദേഹത്തിന്റെതാണ്. ഉപാസന’ എന്ന ചിത്രത്തിന്റെ നിർമ്മാതാവും മോഹൻ ആയിരുന്നു. മോഹൻ സിനിമാ ലോകത്തെ വിവിധ മേഖലകളിൽ പ്രവർത്തിച്ചു, അതേസമയം തിക്കുറിശ്ശി സുകുമാരൻ നായർ, എ.ബി. രാജ്, മധു, പി. വേണു എന്നിവരുടെ അസിസ്റ്റന്റായും പ്രവർത്തിച്ചിരുന്നു
കേരളത്തിന് അകത്തും പുറത്തും ഏറെ ഖ്യാതി നേടിയ മാർക്കോ എന്ന ആക്ഷൻ ത്രില്ലർ ചിത്രത്തിന് ശേഷം ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…
കാവ്യാ ഫിലിം കമ്പനി ഉടമയും വ്യവസായിയും മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവുമായ വേണു കുന്നപ്പിള്ളി, ശ്രീ ഗുരുവായൂരപ്പന്റെ സന്നിധിയിൽ നവീകരിച്ച…
https://youtu.be/lHrDDuFjhDY?si=_Qz4pijgDIy_rwGV ഡബ്സി, നീരജ് മാധവ്, തിരുമാലി, ബേബി ജീൻ, ഫെജോ, വേടൻ തുടങ്ങിയ ഹിറ്റ് റാപ്പേഴ്‌സിന്റെ ഗാനങ്ങൾ വാഴുന്ന മലയാള…
ഹിറ്റ് ചിത്രം കിനാവള്ളി ഫെയിം ശ്യാം ശീതൾ സംവിധാനം നിർവ്വഹിക്കുന്ന രണ്ടാമത്തെ ഹ്രസ്വ ചിത്രമാണ് ‘എൻ്റെ’. ആദ്യമായി ഒരുക്കിയ ചിത്രത്തിന്…
സൂപ്പർ താര പദവിലേക്ക് ഉയർത്തിയ ബ്ലോക്ക് ബസ്റ്റർ ചിത്രം മാര്‍ക്കോയ്ക്ക് ശേഷം ഉണ്ണിമുകുന്ദന്‍ നായകനാകുന്ന 'ഗെറ്റ് സെറ്റ് ബേബി' റിലീസിന്…
ആഗോള ബോക്സ് ഓഫീസിൽ വമ്പൻ കുതിപ്പ് തുടർന്ന് ആസിഫ് അലി ചിത്രമായ 'രേഖാചിത്രം'. ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്തു…