സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത് സിദ്ദിഖിന്റെ മകൻ ഷഹീനും മരുമകൾ അമൃതയും ഒരുമിച്ചുള്ള ചിത്രങ്ങളാണ്. ഷഹീനൊപ്പം സിന്ദൂരവും താലിയും അണിഞ്ഞുകൊണ്ടുള്ള ചിത്രങ്ങളാണ് അമൃത പങ്കുവെച്ചിരിക്കുന്നത്. കുറച്ചു മാസങ്ങൾക്കു മുൻപാണ് ഇരുവരും വിവാഹിതരായത്. മലയാളത്തിലെ താര രാജാക്കന്മാർ അടക്കം പല മുന്നിലെ താരങ്ങളും ഇവരുടെ വിവാഹത്തിന് സന്നിഹിതരായിരുന്നു.
ഒരു ഡോക്ടർ ആണ് അമൃത. മതങ്ങളും കാലഹരണപ്പെട്ട വിശ്വാസങ്ങളും അല്ല മറിച്ച് മനുഷ്യത്വമാണ് രണ്ടുപേർ തമ്മിൽ ചേരുമ്പോൾ ഉണ്ടാകേണ്ടത് എന്ന് ഇപ്പോഴുള്ള ഇവരുടെ ചിത്രങ്ങൾ വിളിച്ചു പറയുന്നു. മറ്റ് കാപട്യങ്ങൾ ഒന്നുമില്ലാതെ ഇങ്ങനെ തന്നെയാണ് ഇത് മുന്നോട്ടു പോകേണ്ടത് എന്നും പക്വതയുള്ള ചിന്തയുള്ളവർക്ക് ഇത് കാണുമ്പോൾ മനസ്സിലാകും. നീയില്ലാതെ എന്റെ സൗന്ദര്യം പൂർണ്ണമാകുന്നില്ല എന്ന് കുറിച്ചുകൊണ്ടാണ് അമൃത ചിത്രങ്ങൾ പങ്കുവെച്ചത്.
ഒരു നടനാണ് ഷഹീൻ. പത്തേമാരി എന്ന ചിത്രത്തിലൂടെയാണ് ഇദ്ദേഹം അരങ്ങേറുന്നത്. മമ്മൂട്ടി ആയിരുന്നു ഈ ചിത്രത്തിൽ നായകൻ. മമ്മൂട്ടിയുടെ മകൻറെ വേഷമാണ് ഷഹീൻ ചിത്രത്തിൽ ചെയ്യതത്.
പിന്നീട് നിരവധി ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. മമ്മൂട്ടി തനിക്ക് ഗുരു തുല്യമാണ് എന്ന് ഷഹീൻ മുൻപ് പറഞ്ഞിരുന്നു. നിരവധി ചിത്രങ്ങളിലായി പല വേഷങ്ങൾ ആണ് താരം ഇതുവരെ ചെയ്തിട്ടുള്ളത്. എന്തായാലും മികച്ച ശ്രദ്ധനേടി ചിത്രങ്ങൾ ഇപ്പോൾ ട്രെൻഡിങ് ആയി കൊണ്ടിരിക്കുകയാണ്.